LogoLoginKerala

ലഹരിമരുന്ന് കേസ്; റിയ ചക്രവർത്തിക്ക് ജാമ്യം

ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില് നടി റിയ ചക്രവർത്തിക്ക് ജാമ്യം. അതേസമയം റിയയുടെ സഹോദരന് ഷോവിക്കിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. കാലാവധി അസാനിച്ചതിനേത്തുടര്ന്ന് റിയയുടേയും ഷോവിക്കിന്റേയും കസ്റ്റഡി ഈ മാസം 20 വരെ നീട്ടിയിരുന്നു. Also Read: ബോളിവുഡ് ലഹരിമരുന്ന് കേസ്; കൂടുതൽ ഉന്നതർ കുടുങ്ങിയേക്കും ഏറ്റവും അടുപ്പമുള്ളവരെ സുശാന്ത് മയക്കുമരുന്ന് ശീലത്തിന് വേണ്ടി ഉപയോഗിച്ചെന്നും നിരപരാധികളായ താനും സഹോദരനും വേട്ടയാടപ്പെടുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു റിയയുടെ ജാമ്യാപേക്ഷ. സെപ്റ്റംബര് എട്ടിനാണ് റിയയെ നർക്കോട്ടിക്ക് …
 

ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവർത്തിക്ക് ജാമ്യം. അതേസമയം റിയയുടെ സഹോദരന്‍ ഷോവിക്കിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. കാലാവധി അസാനിച്ചതിനേത്തുടര്‍ന്ന് റിയയുടേയും ഷോവിക്കിന്റേയും കസ്റ്റഡി ഈ മാസം 20 വരെ നീട്ടിയിരുന്നു.

Also Read: ബോളിവുഡ് ലഹരിമരുന്ന് കേസ്; കൂടുതൽ ഉന്നതർ കുടുങ്ങിയേക്കും

ഏറ്റവും അടുപ്പമുള്ളവരെ സുശാന്ത് മയക്കുമരുന്ന് ശീലത്തിന് വേണ്ടി ഉപയോഗിച്ചെന്നും നിരപരാധികളായ താനും സഹോദരനും വേട്ടയാടപ്പെടുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു റിയയുടെ ജാമ്യാപേക്ഷ. സെപ്റ്റംബര്‍ എട്ടിനാണ് റിയയെ നർക്കോട്ടിക്ക് ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. സുശാന്ത് സിങ്ങിന് മയക്കുമരുന്ന് സംഘടിപ്പിച്ച് കൊടുത്തിരുന്നത് റിയ ആണെന്ന് ആരോപിച്ചായിരുന്നു ഇത്. റിയ മയക്കുമരുന്ന് ലോബിയിലെ സുപ്രധാന കണ്ണിയാണെന്നും നാര്‍ക്കോട്ടിക്‌സ് ആരോപിച്ചു.

Also Read: സുശാന്ത് സിംഗ് കേസ്: എയിംസ് ഡോക്ടറുടെ കൂറുമാറ്റം; വിവാദം

ജൂണ്‍ 14ന് നടന്‍ സുശാന്തിനെ മുംബൈയിലെ അപ്പാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. കാമുകിയായ റിയ മയക്കുമരുന്ന് നല്‍കി സുശാന്തിനെ സാമ്പത്തിക ചൂഷണം നടത്തുകയായിരുന്നെന്ന് ആരോപണങ്ങളുയര്‍ന്നു. സോഷ്യല്‍ മിഡീയകളിലൂടെയും മാധ്യമ വിചാരണങ്ങളിലൂടെയും കടുത്ത അധിക്ഷേപങ്ങളാണ് റിയ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിടേണ്ടി വന്നത്.

Also Read: സ്‌പേസ് പാര്‍ക്കിലെ ജോലി മുഖ്യമന്ത്രിയുടെ അറിവോടെ; സ്വപ്ന സുരേഷ്

സുശാന്തിന്റെ മരണം കൊലപാതകം അല്ലെന്ന് എയിംസ് ഫോറന്‍സിക് സംഘം വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. ലഹരിക്കേസും നടന്റെ മരണവും തമ്മില്‍ ബന്ധമില്ലെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും പറഞ്ഞു.

Also Read: ചിത്രീകരണത്തിനിടെ അപകടം; നടൻ ടോവിനോ 36 മണിക്കൂര്‍ നിരീക്ഷിണത്തിൽ