LogoLoginKerala

കൂപ്പുകുത്തി സ്വർണവില; ഇന്നത്തെ കണക്കുകൾ ഇങ്ങനെ

ഓഗസ്റ്റ് മാസം 7ന് 42,000 രൂപയായിരുന്ന ഒരു പവൻ സ്വർണവില 2 മാസത്തിനിടെ 4800 രൂപ കുറഞ്ഞാണ് ഇന്ന് 37200 രൂപയിലെത്തി നിൽക്കുന്നത്. കഴിഞ്ഞ 2 മാസമായി ചാഞ്ചാടി നിന്ന സ്വർണ വില ഇപ്പോൾ കുറയുകയാണ്. Also Read: ജാമ്യം നൽകരുത്; കുറ്റപത്രം സമര്പ്പിച്ച് എൻഫോഴ്സ്മെന്റ് അന്താരാഷ്ട്ര വിലയിൽ സ്വർണവില 200 ഡോളർ വരെ കുറഞ്ഞു. അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 1883 ഡോളറാണ്. 1880ൽ താഴോട്ടാണ് സൂചികയെങ്കിൽ വില ഇനിയും 50-75 ഡോളറെങ്കിലും കുറഞ്ഞേക്കാമെന്ന് ദേശീയ …
 

ഓഗസ്റ്റ് മാസം 7ന് 42,000 രൂപയായിരുന്ന ഒരു പവൻ സ്വർണവില 2 മാസത്തിനിടെ 4800 രൂപ കുറഞ്ഞാണ് ഇന്ന് 37200 രൂപയിലെത്തി നിൽക്കുന്നത്. കഴിഞ്ഞ 2 മാസമായി ചാഞ്ചാടി നിന്ന സ്വർണ വില ഇപ്പോൾ കുറയുകയാണ്.

Also Read: ജാമ്യം നൽകരുത്; കുറ്റപത്രം സമര്‍പ്പിച്ച് എൻഫോഴ്‌സ്‌മെന്റ്

അന്താരാഷ്ട്ര വിലയിൽ സ്വർണവില 200 ഡോളർ വരെ കുറഞ്ഞു. അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 1883 ഡോളറാണ്. 1880ൽ താഴോട്ടാണ് സൂചികയെങ്കിൽ വില ഇനിയും 50-75 ഡോളറെങ്കിലും കുറഞ്ഞേക്കാമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാറ്റങ്ങൾ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാം.

Also Read: 2020 അവസാനത്തോടെ കോവിഡ് വാക്സിൻ; ഡബ്ല്യുഎച്ച്ഒ

അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാര്‍ഥികളുടെ സംവാദമാണ് സ്വർണവില കഴിഞ്ഞ ദിവസം 2% താഴാന്‍ ഇടയാക്കിയത്. ഉത്തേജക പാക്കേജ് ഫലം കാണുന്നത് തിരിച്ചു വരവിന്റെ സൂചനയാണെന്നും പ്രസിഡണ്ട് ട്രംപ് വ്യക്തമാക്കി. അധികാരത്തിൽ വീണ്ടുമെത്തിയാൽ സമ്പദ്ഘടന ശക്തമായി തിരിച്ചു വരുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. ഇത് സ്വര്‍ണത്തിനുമേൽ സമ്മർദ്ദം ഉണ്ടാക്കി. ഡോളർ കരുത്താ‌‍ര്‍ജ്ജിക്കുന്നതും, വിറ്റഴിക്കുന്നതും സ്വർണ വില കുറയാൻ കാരണമാകുന്നുണ്ട്.

Also Read: സൂപ്പര്‍മാര്‍ക്കറ്റുകളിലും തുണിക്കടകളിലും കൈയ്യുറയില്ലാതെ സാധനങ്ങള്‍ എടുക്കരുത്; മുഖ്യമന്ത്രി

അതേസമയം കേരളത്തിൽ ക്രമാതീതമായ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചത് വിൽപന കുറയാനിടയാക്കി. എന്നാൽ നവരാത്രി മഹോൽസവവും, ദീപാവലിയും, 2021 ഏപ്രിൽ വരെ നീളുന്ന ഉത്സവ/വിവാഹ സീസണും ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് സ്വർണവിപണി.

Also Read: യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്