LogoLoginKerala

ലൈഫ് മിഷൻ അഴിമതി; സിബിഐയോട് കൊമ്പ് കോർത്ത് വിജിലന്‍സ്

ത്യശൂർ വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതി അന്വേഷണത്തില് സിബിഐയുമായികൊമ്പ് കോർത്ത് വിജിലൻസ്. പദ്ധതിയുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത രേഖകള് കോടതി നിര്ദേശമില്ലാതെ കേന്ദ്ര ഏജന്സിയ്ക്ക് കൈമാറേണ്ടതില്ലെന്ന് വിജിലന്സ് തീരുമാനിച്ചു. പിടിച്ചെടുത്ത ഫയലുകള് തിരുവനന്തപുരം വിജിലന്സ് കോടതിയില് സമര്പ്പിച്ചു. ആവശ്യമുണ്ടെങ്കില് സിബിഐ കോടതിയെ സമീപിച്ച് രേഖകള് വാങ്ങിക്കട്ടെ എന്നാണ് വിജിലന്സ് നിലപാട്. സിബിഐ എത്തുന്നതിന് മുന്നേ ലൈഫ് മിഷന് ആസ്ഥാനം, തദ്ദേശ സ്വയംഭരണ വകുപ്പ്, വടക്കാഞ്ചേരി നഗരസഭ എന്നിവിടങ്ങളില് പരിശോധന നടത്തിയ വിജിലന്സ് അന്വേഷണസംഘം നിര്ണായക രേഖകള് പിടിച്ചെടുത്തിരുന്നു. ലൈഫ് …
 

ത്യശൂർ വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി അന്വേഷണത്തില്‍ സിബിഐയുമായികൊമ്പ് കോർത്ത് വിജിലൻസ്. പദ്ധതിയുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത രേഖകള്‍ കോടതി നിര്‍ദേശമില്ലാതെ കേന്ദ്ര ഏജന്‍സിയ്ക്ക് കൈമാറേണ്ടതില്ലെന്ന് വിജിലന്‍സ് തീരുമാനിച്ചു. പിടിച്ചെടുത്ത ഫയലുകള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ആവശ്യമുണ്ടെങ്കില്‍ സിബിഐ കോടതിയെ സമീപിച്ച് രേഖകള്‍ വാങ്ങിക്കട്ടെ എന്നാണ് വിജിലന്‍സ് നിലപാട്.

സിബിഐ എത്തുന്നതിന് മുന്നേ ലൈഫ് മിഷന്‍ ആസ്ഥാനം, തദ്ദേശ സ്വയംഭരണ വകുപ്പ്, വടക്കാഞ്ചേരി നഗരസഭ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയ വിജിലന്‍സ് അന്വേഷണസംഘം നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിരുന്നു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട നിയമോപദേശവും മറ്റ് മൂന്ന് പ്രധാന ഫയലുകളും സെക്രട്ടേറിയറ്റില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. ഈ അവസരത്തിൽ അടിസ്ഥാന രേഖകളില്ലാത്തത് സിബിഐ അന്വേഷണത്തിന്റെ മുന്നോട്ടുപോക്കിനെ ബാധിച്ചേക്കുമെന്ന് ആരോപണങ്ങൾ ഉയർന്നുകഴിഞ്ഞു.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കരാറിന് വേണ്ടി യൂണിടാക് കമ്പനി യുഎഇ കോണ്‍സുല്‍ ഉദ്യോഗസ്ഥര്‍ക്ക് നാലരക്കോടിയോളം രൂപ കൈക്കൂലി നല്‍കിയെന്ന വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. ഇതിനേത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. ഈ നീക്കം സിബിഐയ്ക്ക് തടയിടാനാണെന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നു.