LogoLoginKerala

ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ജാമ്യം നൽകരുത്; സർക്കാർ

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പുറത്തിറക്കിയ യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസില് ഡബ്ബിങ് ആര്ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ എതിര്ത്ത് സര്ക്കാര്. Also Read: ഐഫോണിനും സാംസങിനും ഇന്ത്യയിൽ ഉത്പാദനം തുടങ്ങാന് അനുമതി പ്രതികള് അതിക്രമിച്ച് കയറി മോഷണമുള്പ്പെടെ നടത്തി. അതിനാൽ ജാമ്യം നല്കുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമായ തെറ്റായ സന്ദേശമാകുമെന്നുമാണ് സര്ക്കാര് വാദം. Also Read: കൂപ്പുകുത്തി സ്വർണവില; ഇന്നത്തെ കണക്കുകൾ ഇങ്ങനെ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്, ദിയ സന എന്നിവരുടെ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷന് എതിര്ത്തത്. കേസില് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്ക്കെതിരെ …
 

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പുറത്തിറക്കിയ യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ എതിര്‍ത്ത് സര്‍ക്കാര്‍.

Also Read: ഐഫോണിനും സാംസങിനും ഇന്ത്യയിൽ ഉത്പാദനം തുടങ്ങാന്‍ അനുമതി

പ്രതികള്‍ അതിക്രമിച്ച് കയറി മോഷണമുള്‍പ്പെടെ നടത്തി. അതിനാൽ ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമായ തെറ്റായ സന്ദേശമാകുമെന്നുമാണ് സര്‍ക്കാര്‍ വാദം.

Also Read: കൂപ്പുകുത്തി സ്വർണവില; ഇന്നത്തെ കണക്കുകൾ ഇങ്ങനെ

ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരുടെ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷന്‍ എതിര്‍ത്തത്. കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു പൊലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നത്.

Also Read: യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്

കയ്യേറ്റം, അതിക്രമം, ഭീഷണി, മോഷണം തുടങ്ങിയ കുറ്റങ്ങളായിരുന്നു പൊലീസ് ചുമത്തിയിരുന്നത്. ഇത് ആവര്‍ത്തിക്കുകയും ജാമ്യം നല്‍കുന്നത് തടയുകയുമായിരുന്നു പ്രോസിക്യൂഷന്‍.

Also Read: ജാമ്യം നൽകരുത്; കുറ്റപത്രം സമര്‍പ്പിച്ച് എൻഫോഴ്‌സ്‌മെന്റ്

നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടുള്ളതിനാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഇക്കാര്യത്തില്‍ ഒമ്പതിന് കോടതി വിധി പറയും. പുരുഷാവകാശ സംഘടന എന്ന ഒരു കൂട്ടായ്മയും ഇവര്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

Also Read: 2020 അവസാനത്തോടെ കോവിഡ് വാക്സിൻ; ഡബ്ല്യുഎച്ച്ഒ