LogoLoginKerala

ഐഫോണിനും സാംസങിനും ഇന്ത്യയിൽ ഉത്പാദനം തുടങ്ങാന്‍ അനുമതി

ആത്മനിര്ഭര് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉത്പാദനം തുടങ്ങാന് ആഗോള സ്ഥാപനങ്ങള് ഉള്പ്പടെ 16 കമ്പനികള്ക്ക് സര്ക്കാര് അനുമതി നല്കി. Also Read: ബിനീഷ് നൽകിയത് ആറല്ല, 50 ലക്ഷം; വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ ഡി ലോകത്തെ മൊബൈൽ ഫോൺ ഭീമന്മാരായ സാംസങ്, ഫോക്സ്കോണ്, ഹോന് ഹായ്, റൈസിങ് സ്റ്റാര്, വിസ്ട്രോണ്, ലാവ, മൈക്രോമാക്സ്, പഡ്ഗെറ്റ് ഇലക്ട്രോണിക്സ്, യുടിഎല് നിയോലിങ്ക്സ്, പെഗാട്രോണ് തുടങ്ങിയ കമ്പനികള്ക്കാണ് ഇലക്ട്രോണിക്സ് ഇന്ഫോര്മേഷന് ടെക് നോളജി മന്ത്രാലയം അംഗീകാരം നല്കിയത്. Also Read: ഡിജിപി, …
 

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉത്പാദനം തുടങ്ങാന്‍ ആഗോള സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 16 കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.

Also Read: ബിനീഷ് നൽകിയത് ആറല്ല, 50 ലക്ഷം; വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ ഡി

ലോകത്തെ മൊബൈൽ ഫോൺ ഭീമന്മാരായ സാംസങ്, ഫോക്‌സ്‌കോണ്‍, ഹോന്‍ ഹായ്, റൈസിങ് സ്റ്റാര്‍, വിസ്‌ട്രോണ്‍, ലാവ, മൈക്രോമാക്‌സ്, പഡ്‌ഗെറ്റ് ഇലക്ട്രോണിക്‌സ്, യുടിഎല്‍ നിയോലിങ്ക്‌സ്, പെഗാട്രോണ്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് ഇലക്ട്രോണിക്‌സ് ഇന്‍ഫോര്‍മേഷന്‍ ടെക് നോളജി മന്ത്രാലയം അംഗീകാരം നല്‍കിയത്.

Also Read: ഡിജിപി,‌‌‌ ഐജിമാരുടെ പേരുകളിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; വൻതട്ടിപ്പ്

പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ 20 കമ്പനികളാണ് അപേക്ഷ നല്‍കിയത്. ആഗോള കമ്പനികള്‍ 15,000 രൂപയ്ക്കുമുകളിലുള്ള ഫോണുകളാകും നിര്‍മിക്കുക. എന്നാല്‍ ഇന്ത്യൻ കമ്പനികള്‍ക്ക് ഇത് ബാധകമല്ല.

Also Read: കൂപ്പുകുത്തി സ്വർണവില; ഇന്നത്തെ കണക്കുകൾ ഇങ്ങനെ

സാംസങ്, ഫോക്‌സ്‌കോണ്‍, ഹോന്‍ ഹായ്, റൈസിങ് സ്റ്റാര്‍, വിസ്‌ട്രോണ്‍, പെഗാട്രോണ്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട വിദേശ കമ്പനികള്‍. ഇതില്‍ ഫോക്‌സ് കോണ്‍, ഹോന്‍ ഹായ്, വിസ്‌ട്രോണ്‍, പെഗാട്രോണ്‍ എന്നീ കമ്പനികള്‍ ആപ്പിളിനുവേണ്ടി ഐ ഫോണ്‍ നിര്‍മിക്കാന്‍ കരാര്‍ ലഭിച്ചവയാണ്.

Also Read: ജാമ്യം നൽകരുത്; കുറ്റപത്രം സമര്‍പ്പിച്ച് എൻഫോഴ്‌സ്‌മെന്റ്

16 കമ്പനികളും ചേര്‍ന്ന് അഞ്ചുവര്‍ഷംകൊണ്ട് 10.5 ലക്ഷം കോടിയിലേറെ ഉത്പാദനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കയറ്റുമതികൂടി പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന മൊത്തം ഉത്പാദനത്തിന്റെ 60ശതമാനവും കയറ്റുമതി ചെയ്യാനാണ് പദ്ധതിയിടുന്നത്.

Also Read: സൂപ്പര്‍മാര്‍ക്കറ്റുകളിലും തുണിക്കടകളിലും കൈയ്യുറയില്ലാതെ സാധനങ്ങള്‍ എടുക്കരുത്; മുഖ്യമന്ത്രി