LogoLoginKerala

ശബരിമല ദർശനം: മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് ശബരിമല തീര്ഥാടനത്തിന് മാര്ഗനിര്ദേശങ്ങള് പുറത്തിറങ്ങി. കോവിഡ് സാഹചര്യം വിലയിരുത്തി വിദഗ്ധസമിതി സമര്പ്പിച്ച ശുപാര്ശകള് അടിസ്ഥാനമാക്കിയാണ് മാര്ഗനിര്ദേശങ്ങള് തയ്യാറാക്കിയത്. അന്തിമതീരുമാനം സര്ക്കാരിന് സ്വീകരിക്കാമെന്ന് ദേവസ്വം വകുപ്പ് വ്യക്തമാക്കി. ശബരിമല ദര്ശനത്തിനെത്തുന്ന എല്ലാവരും നിര്ബന്ധമായും കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കര്ശനനിര്ദേശമുണ്ട്. സര്ട്ടിഫിക്കറ്റ് ഹാജരാക്കിയാലും നിലയ്ക്കലില് പ്രത്യേക പരിശോധനയുണ്ടാകും. എന്ട്രി പോയിന്റുകളില് പണമടച്ച് തീര്ഥാടകര് ടെസ്റ്റിന് ഹാജരാകണം. പ്രതിദിനം ആയിരം പേര്ക്ക് മാത്രമായിരിക്കും ദര്ശനത്തിനുള്ള അവസരം. ശനി, ഞായര് ദിവസങ്ങളില് 2000 പേര്ക്ക് വരെ …
 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. കോവിഡ് സാഹചര്യം വിലയിരുത്തി വിദഗ്ധസമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അടിസ്ഥാനമാക്കിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. അന്തിമതീരുമാനം സര്‍ക്കാരിന് സ്വീകരിക്കാമെന്ന് ദേവസ്വം വകുപ്പ് വ്യക്തമാക്കി.

ശബരിമല ദര്‍ശനത്തിനെത്തുന്ന എല്ലാവരും നിര്‍ബന്ധമായും കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കര്‍ശനനിര്‍ദേശമുണ്ട്.

സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലും നിലയ്ക്കലില്‍ പ്രത്യേക പരിശോധനയുണ്ടാകും.

എന്‍ട്രി പോയിന്റുകളില്‍ പണമടച്ച് തീര്‍ഥാടകര്‍ ടെസ്റ്റിന് ഹാജരാകണം.

പ്രതിദിനം ആയിരം പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനത്തിനുള്ള അവസരം. ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്ക് വരെ ദര്‍ശനത്തിനെത്താമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.