Movies

കെപിഎസി ലളിതയും രാധാകൃഷ്ണന്‍ നായരും രാജിവെക്കണം; സാംസ്ക്കാരിക പ്രവർത്തകർ

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന സര്‍ഗ്ഗഭൂമിക ഓണ്‍ലൈന്‍ നൃത്തപരിപാടിയില്‍ ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ച വിവാദത്തില്‍ രാമകൃഷ്ണന് പിന്തുണയുമായി സാംസ്‌ക്കാരിക പ്രവര്‍കത്തകര്‍. ഒരു കലാകാരനെന്ന നിലയില്‍ രാമകൃഷ്ണന്റെ ആത്മവീര്യം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് അക്കാദമിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹത്തെ ആത്മഹത്യശ്രമത്തിലേക്കെത്തിച്ച അക്കാദമി അധികൃതര്‍ രാജിവെയ്ക്കണമെന്നും 133 സാംസ്‌കാരികപ്രവര്‍ത്തകര്‍ ഒരു പ്രതിഷേധക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായരുടേയും ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിതയുടേയും പേരെടുത്ത് സൂചിപ്പിച്ചുകൊണ്ടാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ കുറിപ്പിലൂടെ രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്. സജിത മഠത്തില്‍, ഞരളത്ത് ഹരിഗോവിന്ദന്‍, സിവിക് ചന്ദ്രന്‍, ഹരീഷ് പേരടി, ഡോ. പി ഗീത, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരുള്‍പ്പെടെയുള്ള സാംസ്‌കാരികപ്രവര്‍ത്തകരാണ് കൂട്ടായി പ്രതിഷേധം രേഖപ്പെടുത്തിയത്.

ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവം കേരളീയ കലാസമൂഹത്തിന് നാണക്കേടാണെന്ന് സാംസ്‌കാരികപ്രവര്‍ത്തകര്‍ പറഞ്ഞു. സര്‍ഗ്ഗഭൂമിക എന്ന നൃത്തപരിപാടി എല്ലാ കലാകാരന്മാര്‍ക്കും പങ്കെടുക്കാനാകുന്ന വിധത്തില്‍ പുനസംഘടിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അക്കാദമി സെക്രട്ടറിയും ചെയര്‍ പേഴ്‌സണും രാജിവെച്ചില്ലെങ്കില്‍ സാസംസ്‌കാരിക വകുപ്പ് ഇടപെട്ട് ഇവരെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും സാംസ്‌കാരികപര്വര്‍ത്തകര്‍ സംയുക്തപ്രസ്താവനയിലൂടെ മുഖ്യമന്ത്രി, സാംസ്‌കാരികവകുപ്പ് മന്ത്രി എന്നിവരോട് ആവശ്യപ്പെടുകയും ചെയ്തു.

പ്രതിഷേധക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കേരള സംഗീത നാടക അക്കാദമി സ്വജന പക്ഷപാതവും കലാകാര വിരുദ്ധതയും അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ടുള്ള കലാസാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധക്കുറിപ്പ്

പ്രിയപ്പെട്ടവരേ,

കഴിഞ്ഞ ദിവസം മോഹിനിയാട്ടം നർത്തകൻ ശ്രീ *ഡോഃ RLV രാമകൃഷ്ണൻ*, സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ‘സർഗ്ഗഭൂമിക’ എന്ന പരിപാടിയിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ അപേക്ഷ നൽകാൻ കേരള സംഗീത നാടക അക്കാദമിയിൽ എത്തി.എന്നാൽ അദ്ദേഹത്തെ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചില ഉദ്യോഗസ്ഥർ അപമാനിക്കുകയുണ്ടായി. തുടർന്ന് അദ്ദേഹം സോഷ്യൽ മീഡിയ വഴി ആ ദുരനുഭവം പൊതു സമൂഹത്തിനോട് പങ്കുവെച്ചു. ഫേസ് ബുക്ക് വഴി നടത്തിയ ലൈവ് വീഡിയോയിൽ അക്കാദമി ചെയർപേഴ്സൺ തന്നെ സഹായിക്കാൻ ശ്രമിച്ചു എന്നും എന്നാൽ സെക്രട്ടറി അതിന് സമ്മതിച്ചില്ല എന്നുമായിരുന്നു അദ്ദേഹം വിശദീകരിച്ചത്.. എന്നാൽ തൊട്ടടുത്ത ദിവസം ഔദ്യോഗിക കുറിപ്പിലൂടെ അക്കാദമി ചെയർപേഴ്സൺ ശ്രീമതി കെ.പി.എ.സി.ലളിത രാമകൃഷ്ണൻ്റെ വാദം തികച്ചും തെറ്റാണെന്നും, ‘സർഗ്ഗ ഭൂമിക’ എന്ന പരിപാടിക്ക് യാതൊരുവിധ അപേക്ഷയും ക്ഷണിച്ചിട്ടില്ല എന്നും മാധ്യമ പ്രസ്താവന നടത്തി.രാമകൃഷ്ണൻ്റെ വാദംപൂർണ്ണമായും തെറ്റാണ് എന്നും പ്രസ്താവനയിലൂടെ അറിയിച്ചു. താൻ പൂർണ്ണമായും വിശ്വസിച്ചവർ തള്ളിപ്പറഞ്ഞതിൽ മനം നൊന്ത രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഭാഗ്യവശാൽ അപകടനില തരണം ചെയ്ത് ഇപ്പോഴും ആശുപത്രിയിൽ കഴിയുകയാണ്. “സർഗ്ഗഭൂമികക്ക് ” അപേക്ഷ ക്ഷണിച്ചില്ല എന്നതിൽ നിന്നു തന്നെ അക്കാദമി സക്രട്ടറിയും, ചെയർപേഴ്സനും സുതാര്യമായല്ല പ്രവർത്തിച്ചതെന്ന് നമുക്ക് ബോധ്യപ്പെടും.കേരളത്തിലെ കലാപ്രവര്‍ത്തകര്‍ ഏറ്റവും പ്രതിസന്ധി അനുഭവിക്കുമ്പോൾ മാനസികമായി ചേർത്തു പിടിക്കേണ്ട ഒരു സ്ഥാപനം ഒരു കലാകാരൻ്റെ ജീവിതം വെച്ച് പന്താടിയത് തികച്ചും ഖേദകരവും പ്രതിഷേധാർഹവും ആണ്. ഒരു പുരോഗമന സമൂഹത്തിന് ചേർന്ന പ്രവൃത്തിയല്ല രണ്ടു പേരുടേയും ഭാഗത്ത് നിന്നുണ്ടായത്. ഇത് കേരളീയ കലാസമൂഹത്തിന് കനത്ത നാണക്കേടാണ് വരുത്തിവെച്ചതെന്ന് ഓർമ്മിപ്പിക്കുന്നു. കേരള സംഗീത നാടക അക്കാദമി കോവിഡ് കാലത്ത് കലാകാര സമൂഹത്തെ സഹായിക്കാനെന്ന വ്യാജേന ഒരുതരം മാനദണ്ഡങ്ങളും പാലിക്കാതെ നടത്തുന്ന സർഗ്ഗ ഭൂമിക എന്ന പരിപാടി, മുഴുവൻ കലാപ്രവര്‍ത്തകര്‍ക്കും അവസരം നൽകുന്ന വിധത്തിൽ പുനഃസംഘടിപ്പിക്കണം.സുതാര്യമായ മാനദണ്ഡങ്ങൾക്കനുസരിച്ച് തെരഞ്ഞെടുപ്പുകൾ നടത്തണം. കലാപ്രവര്‍തെതകര്‍ പ്രതിസന്ധിയിലായ കാലത്ത് തന്നെ അവരുടെ ആത്മവീര്യം തകർക്കുന്ന നടപടി ഒരുതരത്തിലും അംഗീകരിക്കാനാവില്ല.RLV രാമകൃഷ്ണൻ്റെ ആത്മഹത്യാശ്രമത്തിന് ഉത്തരവാദികൾ ആയ അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായരും, ചെയർപേഴ്സണ്‍ കെ.പി.എ.സി.ലളിതയും ധാർമ്മികതയുണ്ടെങ്കിൽ എത്രയും പെട്ടെന്ന് രാജിവെക്കേണ്ടതാണ്.അല്ലാത്തപക്ഷം സാംസ്കാരിക വകുപ്പ് ഇവരെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കണം എന്നും കലാകാരൻമാരുടെ അന്തസ്സുയർത്തിപ്പിടിക്കണമെന്നും കേരളത്തിലെ കലാസംസ്കാരിക പ്രവർത്തകരായ ഞങ്ങൾ ഈ സംയുക്ത പ്രസ്താവനയിലൂടെ കേരളാ മുഖ്യമന്ത്രി,സാംസ്കാരിക വകുപ്പു മന്ത്രി എന്നിവരോട് ആവശ്യപ്പെടുന്നു.

എന്ന്,

1.നരിപ്പറ്റ രാജു2.ഞരളത്ത് ഹരിഗോവിന്ദൻ3. ഡോ:ഷിബു എസ് കോട്ടാരം4.സജിത മഠത്തിൽ5.. റഫീക്ക് മംഗലശ്ശേരി6. എ. ശാന്തകുമാർ7. കലാമണ്ഡലം സത്യവ്രതൻ8. ഹേമന്ദ് കുമാർ9. സിവിക്ക് ചന്ദ്രൻ 10. ഹരീഷ് പേരഡി 11.ഡോ.പി ഗീത 12. രാജീവ് ബേപ്പൂർ 13. പ്രതാപ് ജോസഫ് 14. പയ്യന്നൂർ മുരളി15. രാജേഷ് ഇരുളം16. ചാക്കോ ഡി അന്തിക്കാട്17. വിനോദ് മേക്കോത്ത്18. സന്തോഷ് കീഴാറ്റൂര്‍19. ബിച്ചൂസ് ചിലങ്ക20. മോഹൻ രാജ്. പി എൻ21. നൗഫൽ ചെന്ത്രാപ്പിന്നി22.ഗിരീഷ് ഇല്ലത്ത് താഴത്ത്23. എ.രത്നാകരൻ24 .സുധാകരൻ ചൂലൂർ25.സുജിത് കപില 26.നിതിൻ തിമോത്തി27. ഷിബു മുത്താട്ട്28. മാത്തുക്കുട്ടി പള്ളിപ്പാട്29.ഗിരീഷ് പിസി പാലം 30.ഷാജി കായക്കൊടി 31. ജയലക്ഷ്മി, ആലപ്പുഴ32. സഞ്ജയ് പരമേശ്വരൻ,33.അജയ് അന്നൂർ34 ലുക്മാൻ മൊറയൂർ35.ഉണ്ണിരാജ് ചെറുവത്തൂർ36.ഗിരീഷ് അവണൂർ37.സാലിഹ് ഹംസ38.അഫ്സൽ എംഎം 39.രെഞ്ചു ചന്ദ്രൻ 40.ധീരജ് പുതിയ നിരക്ക്‌41. സാനു ആൻ്റണി42.ജോഫിൻ മണിമല43.മുസമ്മിൽ കുന്നുമ്മൽ44.ജയകുമാർ45.മനോജ് കുമാർ46.നൗഷാദ് ഹസ്സൻ47.താജു48.നരേഷ് കോവിൽ49.ഹരീഷ് കൊടുവള്ളി50.അസീസ് ടിപി51.മുഹമ്മദ് പേരാമ്പ്ര52.ശിവരാജ് കത്തലാട്ട്53.അനിൽ കുമാർ തിരുവനന്തപുരം54.പ്രദോഷ്55.പ്രകാശ് വടകര56.ശീതൾ ചന്ദ്രൻ 57.സ്മിത രഞ്ജിത്ത് 58.ശിവകുമാർ കൊല്ലറോത്ത്59.ഷമേജ് കുമാർ കെ കെ60.അനു രാജേഷ് 61.വട്ടിയൂർക്കാവ് കൃഷ്ണ കുമാർ62.വിനോദ് പുണ്ടൂർ63.ലതീഷ് ചന്ദ്രൻ പേരെളശേരി64.രാജശ്രീ65.മുരളി പറയഞ്ചേരി66.സ്വരൂപ് ശിവപുരി 67.ഗിരീഷ് ചിത്രാഞ്ജലി68.സുനിൽ കുമാർ ചക്കിട്ടകണ്ടി69.അജിത നമ്പ്യാർ70.വെള്ളന്നൂർ ബാലൻ71.വിനോദ് നിസരി72.അൻസർ ഇബ്രാഹിം73.സൈഫുദ്ദീൻ മാമൂട്ടി74.രമേഷ് കാവിൽ75.സജു മൊകവൂർ76.സുമനേഷ് ടി.വി77.സോഫി തോമസ്78.ജയ ഉണ്ണികൃഷ്ണൻ79.വിനോദ് മേക്കോത്ത്80. ശിവൻ ഉച്ചകാവിൽ81.ഇ.എം.സതീശന്‍,യുവകലാസാഹിതി82.കലാമണ്ഢലം ജോണ്‍ 83.കടന്നമണ്ണ ശ്രീനിവാസന്‍,മലപ്പുറം84.ബി.ലത ചിറ്റൂര്‍ 85.എം.എ.ബിജു,കൂത്തുപറമ്പ്86.ആനന്ദകുമാര്‍ ഒറ്റപ്പാലം 87.ശ്രീജിന്‍കുമാര്‍,തളിക്കുളം88.മോഹന്‍ദാസ്,ശ്രീകൃഷ്ണപുരം89.ശ്യാംഗോപാല്‍ ഹരിപ്പാട്90.റെജികുമാര്‍,കുട്ടമംഗലം91.അഡ്വ.സുരേഷ്ബാബു അയ്യന്തോള്‍92.നിബിന്‍ ഇയ്യാല്‍93.വിനോദ് പണിക്കര്‍ പെരുന്ന94.ഗായത്രി ചാലപ്പുറം95.ചക്കമ്പത്ത് രാജേഷ്,മാഹി96.സി.കെ.മുത്തു 97.മുണ്ടൂര്‍വിന്‍സല്‍ 98.കെ.തിരുവത്ര99.ജയകൃഷ്ണന്‍.പി.മലപ്പുറം 100.അനീഷ് മണ്ണാര്‍ക്കാട്101.ഭദ്ര ദ്വാരക102.ജെയിംസ് ജോസഫ് ചവറ103.സുമ സാജന്‍ ഇടുക്കി104.മനോജ് ചാലക്കര,കൊച്ചി105.ഗിരീഷ് കാരാടി106.എസ്.അരുണ്‍ മണ്ണാറശ്ശാല107.പ്രിജിത്.പി.കെ.കുന്നുകുഴി108.മാളവിക നന്ദന്‍ ബാംഗ്ളൂര്‍ 109.അജയ്കുമാര്‍ നെല്ലായ110.പ്രശാന്ത് ഓണംതുരുത്ത്111.എം.ആര്‍.ശ്രീകുമാര്‍ തിരുവല്ല112.കല്ലൂര്‍ബാബു തൃശൂര്‍113.ഷൈജു ഒളവണ്ണ114.ജിതേഷ് ബേപ്പൂർ115.കെ.പി. ശ്രീകൃഷ്ണൻ116.ശശിധരൻ വെള്ളിക്കോത്ത്117.ഡോ അബ്ദുൾ മനാഫ്118.പ്രേം കുമാർ മുംബൈ119.സത്യൻ പുതുക്കുടി120. ആശാ വേണുക്കുട്ടൻ121. സൈഫുദ്ദീൻ തൈക്കണ്ടി122.അമ്പിളി123.റിനില്‍ പന്തായില്‍124.അരുൺ ഗോപാലകൃഷ്ണൻ125.ശ്രീജിത്ത് പൊയിൽക്കാവ്126.യു.ടി സുരേഷ്127.പ്രതീപ് ഗോപാൽ128.വാൾട്ടർ ഡിക്രൂസ്129.ഗോകുൽ ദാസ്130.ഷാജി കുറുപ്പത്ത്131.സത്യൻ കെ.വി132. സുധി ദേവയാനി133. ആശാലത.

Related Articles

Back to top button