LogoLoginKerala

ഇ ഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നു

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നു. മയക്കുമരുന്ന് കേസില് ബംഗളൂരുവില് വച്ച് അറസ്റ്റിലായ സുഹൃത്ത് അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ചോദ്യം ചെയ്യല്. ചോദ്യം പുരോഗമിക്കുകയാണ്. രാവിലെ10 മണിയുടെയാണ് ചോദ്യം ചെയ്യലിനായി ബിനീഷ് കൂട്ടുകാരോടും അഭിഭാഷകരോടും ഒപ്പം ബംഗളൂരുവിൽ എത്തിയിട്ടുള്ളത്. 2015ൽ ഹോട്ടൽ തുടങ്ങാൻ 6 ലക്ഷം രൂപ ബിനീഷ് തനിക്ക് നൽകിയെന്ന് അനൂപ് മൊഴി നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ഒരു വര്ഷത്തിനുള്ളില് 20 അക്കൗണ്ടുകളില് നിന്നായി 30 ലക്ഷത്തോളം …
 

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നു. മയക്കുമരുന്ന് കേസില്‍ ബംഗളൂരുവില്‍ വച്ച് അറസ്റ്റിലായ സുഹൃത്ത് അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ചോദ്യം ചെയ്യല്‍.

ചോദ്യം പുരോഗമിക്കുകയാണ്. രാവിലെ10 മണിയുടെയാണ് ചോദ്യം ചെയ്യലിനായി ബിനീഷ് കൂട്ടുകാരോടും അഭിഭാഷകരോടും ഒപ്പം ബംഗളൂരുവിൽ എത്തിയിട്ടുള്ളത്. 2015ൽ ഹോട്ടൽ തുടങ്ങാൻ 6 ലക്ഷം രൂപ ബിനീഷ് തനിക്ക് നൽകിയെന്ന് അനൂപ് മൊഴി നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 20 അക്കൗണ്ടുകളില്‍ നിന്നായി 30 ലക്ഷത്തോളം രൂപ അനൂപ് മുഹമ്മദിന് കിട്ടിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ബിസിനസ്സ് ആവശ്യത്തിനായി മാത്രമാണ് അനൂപിന് പണം നൽകിയത് എന്ന് തെളിയിക്കാനായാൽ ഇഡിയുടെ തുടർനടപടികളിൽ നിന്ന് ബിനീഷിന് രക്ഷപ്പെടാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.