LogoLoginKerala

സുശാന്ത് സിംഗ് കേസ്: എയിംസ് ഡോക്ടറുടെ കൂറുമാറ്റം; വിവാദം

ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന എയിംസ് റിപ്പോർട്ടിനെക്കുറിച്ചുള്ള ആശങ്കയ്ക്ക് മറുപടിയായി ടീമിനെ നയിച്ച ഡോ. സുധീർ ഗുപ്ത രംഗത്തെത്തി. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഏഴ് മുതിർന്ന ഡോക്ടർമാരുടെ സംഘം സുശാന്ത് സിംഗിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ പരിശോധിച്ചെന്നും സുശാന്തിന്റേത് കൊലപാതകമല്ലെന്നും താരം ആത്മഹത്യ ചെയ്തതാണെന്നുള്ള നിഗമനത്തിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി. “സിബിഐ അന്വേഷണം തുടങ്ങിയപ്പോൾ ഫോറെൻസിക് പരിശോധന സംബന്ധിച്ച് എല്ലാവരും സംശയം ഉന്നയിച്ചിരുന്നു.എല്ലാ സംശയങ്ങളും അന്വേഷിക്കുകയും ആത്മഹത്യയാണെന്ന വിലയിരുത്തലിൽ എത്തുകയും ചെയ്തു. സുശാന്ത് കൊല ചെയ്യപ്പെട്ടുവെന്നുള്ള …
 

ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന എയിംസ് റിപ്പോർട്ടിനെക്കുറിച്ചുള്ള ആശങ്കയ്ക്ക് മറുപടിയായി ടീമിനെ നയിച്ച ഡോ. സുധീർ ഗുപ്ത രംഗത്തെത്തി.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഏഴ് മുതിർന്ന ഡോക്ടർമാരുടെ സംഘം സുശാന്ത് സിംഗിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ പരിശോധിച്ചെന്നും സുശാന്തിന്റേത് കൊലപാതകമല്ലെന്നും താരം ആത്മഹത്യ ചെയ്തതാണെന്നുള്ള നിഗമനത്തിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

“സിബിഐ അന്വേഷണം തുടങ്ങിയപ്പോൾ ഫോറെൻസിക് പരിശോധന സംബന്ധിച്ച് എല്ലാവരും സംശയം ഉന്നയിച്ചിരുന്നു.എല്ലാ സംശയങ്ങളും അന്വേഷിക്കുകയും ആത്മഹത്യയാണെന്ന വിലയിരുത്തലിൽ എത്തുകയും ചെയ്തു. സുശാന്ത് കൊല ചെയ്യപ്പെട്ടുവെന്നുള്ള ആരോപണങ്ങൾക്ക് മറുപടിയായി ഡോക്ടർ സുധീർ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.

സുശാന്ത് സിംഗ് കേസ് സിബിഐക്ക് കൈമാറിയ ശേഷം, എയിംസ് ഡോക്ടർമാരുടെ ഒരു സംഘം സിബിഐ ഉദ്യോഗസ്ഥരോടൊപ്പം ഓഗസ്റ്റ് 22 ന് ഫോറൻസിക് ഡിപ്പാർട്ട്‌മെന്റിലെ ഏറ്റവും മുതിർന്ന ഏഴ് ഡോക്ടർമാർ ഉൾപ്പെടുന്ന ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു

എന്നാൽ എയിംസ് ഡോക്ടർമാരുടെ സംഘം അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് നൽകിയ പ്രാഥമിക പ്രസ്താവനയിൽ ഡോ. സുധീർ ഗുപ്ത, സുശാന്തിന്റെ മരണം കൊലപാതകം ആണെന്നും, ഫോറെൻസിക് തെളിവുകൾ വേണ്ട രീതിയിൽ ശേഖരിക്കപ്പെട്ടിട്ടില്ലെന്നും, മരണ അന്വേഷണത്തിൽ ഉന്നത ഇടപെടലുകളെക്കുറിച്ചും ആരോപണം ഉയർത്തിയിരുന്നു. ഓഗസ്റ്റ് അവസാന വാരത്തിലാണ് ഡോ. സുധീർ ഗുപ്ത ഈ വിവാദ പ്രസ്താവന നടത്തിയത്.

സുശാന്ത് സിംഗിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയ കൂപ്പർ ആശുപത്രി ഡോക്ടർമാരെ എയിംസ് ഡോക്ടർമാരുടെ സംഘം സന്ദർശിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. എന്നാൽ ഇതിനായി ഡോ. സുധീർ ഗുപ്ത മുംബൈ സന്ദർശിച്ചിട്ടില്ല. സിബിഐയ്‌ക്കൊപ്പം മുംബൈയിലെത്തിയ സംഘത്തിൽ ഡോ. സുധീർ ഗുപ്ത ഉണ്ടായിരുന്നില്ലെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തന്റെ ഭാഗം മേൽനോട്ടം മാത്രമാണെന്ന് ഡോ. സുധീർ ഗുപ്ത അറിയിച്ചു. എയിംസിലെ ഏഴ് ഫോറൻസിക് വിദഗ്ധരുടെ അന്തിമ റിപ്പോർട്ട് ഏകകണ്ഠമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എയിംസ് ഡോക്ടർമാർ തങ്ങളുടെ കണ്ടെത്തലുകൾ സിബിഐക്ക് സെപ്റ്റംബർ 29ന് സമർപ്പിച്ചിരുന്നു. ഈ കണ്ടെത്തലുകൾ കൂപ്പർ ഹോസ്പിറ്റലിന്റെ കണ്ടെത്തലുകളുമായി യോജിക്കുന്നതാണ്. എന്നാൽ കൂപ്പർ ഹോസ്പിറ്റൽ നടത്തിയ രാത്രി വളരേ വൈകിയുള്ള പോസ്റ്റ്മോർട്ടം വിവാദപരമായിരുന്നു, മരണം നടന്ന സമയം റിപ്പോർട്ടിൽ രേഖപെടുത്തിയിരുന്നില്ലായിരുന്നു.

പല വസ്തുതകളും പൂർണമായി പരിശോധിക്കപ്പെട്ടിരുന്നില്ല, ഫോറെൻസിക് തെളിവുകളും പരിമിതമായിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ എയിംസ് ഹോസ്പിറ്റൽ സമർപ്പിച്ച റിപ്പോർട്ട്‌ ഗൗരവം അർഹിക്കുന്നതാണ്

സുശാന്തിന്റെ മരണം സംബന്ധിച്ച സിബിഐ അന്വേഷണത്തിന് പുറമെ, പണമിടപാട്, മയക്കുമരുന്ന് മാഫിയകളെക്കുറിച്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുംനർക്കോട്ടിക്ക് ബ്യൂറോയും അന്വേഷിക്കുന്നുണ്ട്.

ഡോക്ടർ സുധീർ ഗുപ്ത യുടെ കൂറ് മാറ്റം സംബന്ധിച്ച വിവാദം നിലനിൽക്കേ എയിംസ് ഹോസ്പിറ്റലിന്റെ റിപ്പോർട്ട്‌ അന്തിമം അല്ലെന്നും, സിബിഐ കേസ് 302 ചാർജ് ചെയ്യണം എന്നും നിരന്തര ആവശ്യം ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം ഈ റിപ്പോർട്ട്‌ പുനഃപരിശോധിക്കാൻ ഒരുങ്ങുകയാണ്