LogoLoginKerala

കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ; 41 പേർ അറസ്റ്റിൽ

കുട്ടികളുടെ അശ്ലീല ചിത്രങ്ങള് കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത 41പേര് അറസ്റ്റില്. ഇതോടൊപ്പം 268 കേസുകള് റജിസ്റ്റര് ചെയ്തു. 285 ഉപകരണങ്ങളും പിടിച്ചെടുത്തു. ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു സൈബര് ഡോമിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ പരിശോധന. കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ച മൂന്നു പേർ ഇന്നലെ കാസർകോട്ട് അറസ്റ്റിലായിരുന്നു. 16 കേസുകൾ ഇവർക്കെതിരെ റജിസ്റ്റർ ചെയ്തു. മലപ്പുറത്തും രണ്ടുപേരെ അറസ്റ്റ് ചെയ്തു. 45 കേസുകളെടുത്തു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഓപ്പറേഷൻ ‘പി …
 

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത 41പേര്‍ അറസ്റ്റില്‍. ഇതോടൊപ്പം 268 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 285 ഉപകരണങ്ങളും പിടിച്ചെടുത്തു. ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായിട്ടായിരുന്നു സൈബര്‍ ഡോമിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിൽ പരിശോധന.

കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ച മൂന്നു പേർ ഇന്നലെ കാസർകോട്ട് അറസ്റ്റിലായിരുന്നു. 16 കേസുകൾ ഇവർക്കെതിരെ റജിസ്റ്റർ ചെയ്തു. മലപ്പുറത്തും രണ്ടുപേരെ അറസ്റ്റ് ചെയ്തു. 45 കേസുകളെടുത്തു.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഓപ്പറേഷൻ ‘പി ഹണ്ട്’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയിലാണ് നടപടി.