LogoLoginKerala

ലൈഫ് മിഷന്‍ ഇടപാടിൽ അഴിമതി; സിബിഐ

ലൈഫ് മിഷന് ഇടപാടിൽ അഴിമതിയെന്ന് സിബിഐ കോടതിയില്. സന്തോഷ് ഈപ്പന് ഫോണും പണവും നല്കിയത് അഴിമതിയെന്നും സിബിഐ. വിജിലന്സ് അന്വേഷണഫയലുകള് വിളിച്ചുവരുത്തണമെന്നും സിബിഐ ഹൈക്കോടതിയില് ആവശ്യപ്പെട്ടു. അതേസമയം അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നിലനില്ക്കില്ലെന്ന യുണിടാകിന്റെ ഹര്ജി വ്യാഴാഴ്ചയിലേക്ക് മാറ്റി. തൃശൂര് വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട കേസില് സിഇഒ: യു.വി ജോസിനെ സിബിഐ ചോദ്യം ചെയ്യുകയാണ്. ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുള്ള ധാരണാപത്രമടക്കം സിബിഐ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സര്ക്കാര് സിബിഐയ്ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നതിനാല് എല്ലാ …
 

ലൈഫ് മിഷന്‍ ഇടപാടിൽ അഴിമതിയെന്ന് സിബിഐ കോടതിയില്‍. സന്തോഷ് ഈപ്പന്‍ ഫോണും പണവും നല്‍കിയത് അഴിമതിയെന്നും സിബിഐ. വിജിലന്‍സ് അന്വേഷണഫയലുകള്‍ വിളിച്ചുവരുത്തണമെന്നും സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നിലനില്‍ക്കില്ലെന്ന യുണിടാകിന്റെ ഹര്‍ജി വ്യാഴാഴ്ചയിലേക്ക് മാറ്റി.

തൃശൂര്‍ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ സിഇഒ: യു.വി ജോസിനെ സിബിഐ ചോദ്യം ചെയ്യുകയാണ്. ലൈഫ് മിഷനും റെഡ്ക്രസന്‍റും തമ്മിലുള്ള ധാരണാപത്രമടക്കം സിബിഐ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സിബിഐയ്ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നതിനാല്‍ എല്ലാ ഫയലുകളും നല്‍കാന്‍ സാധ്യതയില്ലെന്നാണ് സൂചനകൾ.