LogoLoginKerala

ജോർജ് കുട്ടിയുടെ കുടുംബത്തോടൊപ്പം ജീത്തു ജോസഫ്

മോഹന്ലാല്-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രമാണ് ദൃശ്യം. 2013 ല് റിലീസ് ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്. രണ്ടാം ഭാഗത്തിൽ ചിത്രത്തിന്റെ കഥ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. പക്ഷേ അണിയറ പ്രവര്ത്തകര് ഒരു തരത്തിലുള്ള സൂചന പോലും ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നാൽ ഇപ്പോഴിതാ ജോർജ്കുട്ടിയുടെയും കുടുംബത്തിൻന്റെയും കൂടെയുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുമായാണ് സംവിധായകൻ ജീത്തു ജോസഫ്. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജോർജ്കുട്ടിയുടെ മക്കളായി …
 

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രമാണ് ദൃശ്യം. 2013 ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

രണ്ടാം ഭാഗത്തിൽ ചിത്രത്തിന്റെ കഥ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. പക്ഷേ അണിയറ പ്രവര്‍ത്തകര്‍ ഒരു തരത്തിലുള്ള സൂചന പോലും ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നാൽ ഇപ്പോഴിതാ ജോർജ്കുട്ടിയുടെയും കുടുംബത്തിൻന്റെയും കൂടെയുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുമായാണ് സംവിധായകൻ ജീത്തു ജോസഫ്. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജോർജ്കുട്ടിയുടെ മക്കളായി അൻസിബയും എസ്‌തറുമാണ് എത്തുന്നത്.

പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ തരംഗമായി. കുട്ടികൾ വളർന്നു വലുതായി എന്നാൽ അച്ഛനും അമ്മയും ചെറുതായി, മൂത്ത മകളുടെ കല്യാണം ഇത്തവണ ഉണ്ടാകുമോ? എന്നൊക്കെ നീളുന്നു പോസ്റ്റിനു താഴെയുള്ള ആരാധകരുടെ കമന്റുകൾ.

‘ആറു വർഷത്തെ ഇടവേളക്ക് ശേഷം ജോർജ് കുട്ടിയുടെ കുടുംബത്തോടൊപ്പം’ എന്നാണ് ചിത്രങ്ങൾക്ക് ജീത്തു ജോസഫ് കൊടുത്തിരിക്കുന്ന കുറിപ്പ്.

ജീത്തു ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം:

https://www.facebook.com/JeethuJosephOnline/photos/pcb.988220184988213/988220131654885