LogoLoginKerala

ബാങ്ക് വായ്പ മോറൊട്ടോറിയം: കേന്ദ്രം നല്‍കിയ സത്യവാങ്മൂലം അപൂർണം; സുപ്രീംകോടതി

ബാങ്ക് വായ്പ തിരിച്ചടവുകള്ക്കുള്ള മോറട്ടോറിയത്തിന്റ പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്ജികളില് കേന്ദ്ര സര്ക്കാര് നല്കിയ സത്യവാങ്മൂലം അപൂര്ണമെന്ന് സുപ്രീംകോടതി. കോടതി ഉന്നയിച്ച നിരവധി ചോദ്യങ്ങള്ക്ക് സര്ക്കാര് നല്കിയ സത്യവാങ്മൂലത്തില് ഉത്തരമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ വിവരങ്ങള് ഉള്പ്പെടുത്തി ഒരാഴ്ചയ്ക്കകം അധിക സത്യവാങ്മൂലം നല്കാന് കേന്ദ്ര സർക്കാരിനോടും റിസര്വ്വ് ബാങ്കിനോടും കോടതി ഉത്തവിട്ടു. രണ്ട് കോടി രൂപവരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കുമെന്നാണ് സര്ക്കാര് കഴിഞ്ഞ ദിവസം നല്കിയ സത്യവാങ്മൂലത്തില് പറയുന്നത്. അതേസമയം റിയല് എസ്റേറ്റ് ഉള്പ്പെടെയുള്ള മേഖലകളിലെ വന്കിട …
 

ബാങ്ക് വായ്പ തിരിച്ചടവുകള്‍ക്കുള്ള മോറട്ടോറിയത്തിന്‍റ പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം അപൂര്‍ണമെന്ന് സുപ്രീംകോടതി.

കോടതി ഉന്നയിച്ച നിരവധി ചോദ്യങ്ങള്‍ക്ക്  സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉത്തരമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരാഴ്ചയ്ക്കകം അധിക സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സർക്കാരിനോടും റിസര്‍വ്വ് ബാങ്കിനോടും കോടതി ഉത്തവിട്ടു.

രണ്ട് കോടി രൂപവരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കുമെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. അതേസമയം റിയല്‍ എസ്റേറ്റ് ഉള്‍പ്പെടെയുള്ള മേഖലകളിലെ വന്‍കിട വായ്പകള്‍ ക്രമീകരിക്കുന്നതില്‍ എന്താണ് തീരുമാനമെന്ന് കോടതി ചോദിച്ചു.