LogoLoginKerala

ആമസോണില്‍ ഉടന്‍ ലഭിക്കും വന്‍ ഇളവുകള്‍

പ്രമുഖ ഓൺലൈൻ കച്ചവട കമ്പനിയായ ആമസോണ് വന് ഇളവുകളുമായി ആദായ വില്പ്പനയ്ക്ക് ഒരുങ്ങുകയാണ്.വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഏറ്റവും വലിയ ഓണ്ലൈന് വില്പനയാണ് ആമസോണ് ഗ്രേറ്റ് ഇന്ത്യന് സെയിൽ. ഒക്ടോബറില് നടക്കുന്ന ഓഫര് വില്പ്പനയുടെ ചില ഡീലുകളും ഇളവുകളും ആമസോണ് വെബ്സൈറ്റില് ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ദീപാവലിക്ക് ദിവസങ്ങള് മാത്രം ശേഷിക്കെയാണ് ആമസോണ് ഗ്രേറ്റ് ഇന്ത്യന് സെയിൽ ആരംഭിക്കുന്നത്. നിരവധി ഓഫറുകളാണ് ആമസോണ് ഗ്രേറ്റ് ഇന്ത്യന് സെയിലില് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എച്ച്ഡിഎഫ്സി ബാങ്കുമായി കമ്പനി പങ്കാളികളായിട്ടുണ്ട്. വാങ്ങലുകള്ക്ക് …
 

പ്രമുഖ ഓൺലൈൻ കച്ചവട കമ്പനിയായ ആമസോണ്‍ വന്‍ ഇളവുകളുമായി ആദായ വില്‍പ്പനയ്ക്ക് ഒരുങ്ങുകയാണ്.വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്പനയാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിൽ.

ഒക്ടോബറില്‍ നടക്കുന്ന ഓഫര്‍ വില്‍പ്പനയുടെ ചില ഡീലുകളും ഇളവുകളും ആമസോണ്‍ വെബ്സൈറ്റില്‍ ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിൽ ആരംഭിക്കുന്നത്.

നിരവധി ഓഫറുകളാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. എച്ച്ഡിഎഫ്‌സി ബാങ്കുമായി കമ്പനി പങ്കാളികളായിട്ടുണ്ട്. വാങ്ങലുകള്‍ക്ക് 10% കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ നോ കോസ്റ്റ് ഇഎംഐ സ്കീമുകള്‍, വിവിധ ഉല്‍‌പ്പന്നങ്ങളുടെ കിഴിവുകള്‍, എക്സ്ചേഞ്ച് ഓഫറുകള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തവണ സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, മറ്റ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എക്‌സ്‌ചേഞ്ച് ഓഫറുകളും ഉണ്ടാകുമെന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹോം ആന്‍ഡ് കിച്ചന്‍ വിഭാഗത്തില്‍ 60 ശതമാനം വരെ ഇളവ്, വസ്ത്രങ്ങള്‍ക്ക് 70 ശതമാനം വരെ ഇളവ്, ഭക്ഷണ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ ഇളവ്, ഇലക്‌ട്രോണിക്സ് അനുബന്ധ ഉത്പന്നങ്ങള്‍ക്ക് 70 ശതമാനം കിഴിവ് എന്നിവ ലഭിക്കുമെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആമസോണ്‍ പേ വാലറ്റ് ഉപഭോക്താക്കള്‍ക്ക്‌ പ്രതിദിനം 500 രൂപ വരെ പാരിതോഷികവും ലഭിക്കും. ആമസോണ്‍ പ്രൈം അംഗത്വം പ്രതിമാസം, പ്രതിവര്‍ഷം എന്നീ രണ്ട് ഓപ്ഷനുകളില്‍ ലഭ്യമാണ്. സബ്സ്ക്രിപ്ഷന് പ്രതിമാസം 129 രൂപയും പ്രതിവര്‍ഷം 999 രൂപയുമാണ് ഈടാക്കുന്നത്.

അതേസമയം, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ തീയതികൾകമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഒക്ടോബര്‍ ആറിനാകും ഫെസ്റ്റില്‍ ഓഫര്‍ തിയതികള്‍ ആമസോണ്‍ പ്രഖ്യാപിക്കുകയെന്നാണ് സൂചനകൾ. അതേസമയം ഫെസ്റ്റിവല്‍ വില്‍പ്പന എല്ലാ പ്രൈം ഉപഭോക്താക്കള്‍ക്കും ഒരു ദിവസം നേരത്തെ ആരംഭിക്കും.