LogoLoginKerala

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വീണ്ടും ഹാത്രസിലേക്ക്

ഉത്തര്പ്രദേശിലെ ഹാത്രസില് ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്കുട്ടിയുടെ കുടുംബത്തെ ഇന്ന് കോണ്ഗ്രസ് മുന് അദ്ധ്യക്ഷനായ രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എംപിമാരുടെ സംഘവും സന്ദര്ശിക്കും. ഇന്ന് ഉച്ചക്ക് ശേഷമാണ് രാഹുല് ഗാന്ധി ഉത്തര്പ്രദേശിലെത്തുക. 40 എംപിമാരടങ്ങുന്ന സംഘവും ഇവരോടൊപ്പം ഉണ്ടാകുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പെണ്കുട്ടിയുടെ കുടുംബത്തെ സന്ദര്ശിക്കുന്നതിന് വേണ്ടി വ്യാഴാഴ്ച രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്തെത്തിയെങ്കിലും പൊലീസ് തടയുകയായിരുന്നു. ഡല്ഹി നോയിഡ എക്സ്പ്രസ്സ് വെയില് ഹാത്രസില് നിന്നും 142 കിലോമീറ്റര് അകലെ ഗ്രെയ്റ്റര് നോയിഡയില് …
 

ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ഇന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എംപിമാരുടെ സംഘവും സന്ദര്‍ശിക്കും. ഇന്ന് ഉച്ചക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെത്തുക.

40 എംപിമാരടങ്ങുന്ന സംഘവും ഇവരോടൊപ്പം ഉണ്ടാകുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് വേണ്ടി വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്തെത്തിയെങ്കിലും പൊലീസ് തടയുകയായിരുന്നു.

ഡല്‍ഹി നോയിഡ എക്സ്പ്രസ്സ് വെയില്‍ ഹാത്രസില്‍ നിന്നും 142 കിലോമീറ്റര്‍ അകലെ ഗ്രെയ്റ്റര്‍ നോയിഡയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനം പോലീസ് തടയുകയായിരുന്നു. ഇതോടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി ഇരുവരും പ്രവര്‍ത്തകര്‍ക്ക് ഇടയിലേക്കിറങ്ങി. പിന്നീട് കാല്‍നടയായി മാര്‍ച്ചുചെയ്ത രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് തടയുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.