LogoLoginKerala

ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ ടീമിന്റെ ‘ജോജി’

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്നു. ജോജി എന്നാണ് ചിത്രത്തിന്റെ പേര്. വിഖ്യാത എഴുത്തുകാരൻ വില്ല്യം ഷേക്സ്പിയറുടെ മാക്ബത്തിനെ അടിസ്ഥാനമാക്കിയാണ് ജോജി ഒരുക്കുന്നത്. ശ്യാം പുഷ്കരൻ ആണ് തിരകഥ. ഷൈജു ഖാലിദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. വർക്കിങ് ക്ലാസ്സ് ഹീറോയും ഫഹദ് ഫാസിൽ & ഫ്രണ്ട്സും ഭാവന സ്റ്റുഡിയോസും ആണ് ചിത്രത്തിന്റെ നിർമ്മാണപങ്കാളികൾ. ചിത്രം 2021ൽ പുറത്ത് വരും എന്നാണ് റിപ്പോർട്ടുകൾ. ദിലീഷ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: …
 

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്നു. ജോജി എന്നാണ് ചിത്രത്തിന്റെ പേര്. വിഖ്യാത എഴുത്തുകാരൻ വില്ല്യം ഷേക്സ്പിയറുടെ മാക്ബത്തിനെ അടിസ്ഥാനമാക്കിയാണ് ജോജി ഒരുക്കുന്നത്.

ശ്യാം പുഷ്കരൻ ആണ് തിരകഥ. ഷൈജു ഖാലിദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. വർക്കിങ് ക്ലാസ്സ് ഹീറോയും ഫഹദ് ഫാസിൽ & ഫ്രണ്ട്സും ഭാവന സ്റ്റുഡിയോസും ആണ് ചിത്രത്തിന്റെ നിർമ്മാണപങ്കാളികൾ. ചിത്രം 2021ൽ പുറത്ത് വരും എന്നാണ് റിപ്പോർട്ടുകൾ.

ദിലീഷ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

അടുത്ത സംവിധാന ശ്രമം “ജോജി ”

വില്യം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബെത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണു തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുൻ ചിത്രങ്ങൾക്ക് നിങ്ങൾ നൽകിയ പ്രോത്സാഹനം നന്ദിയോടെ ഓർക്കുന്നു. അപ്പൊ , അടുത്ത വർഷം ജോജിയുമായി വരാം.

ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ ടീമിന്റെ ‘ജോജി’