LogoLoginKerala

ഉന്നതതല സമ്മർദ്ദം; ആസ്തി വിവരങ്ങള്‍ കൈമാറാതെ രജിസ്‌ട്രേഷന്‍ വകുപ്പ്

ബിനീഷ് കോടിയേരിക്കെതിരായ എന്ഫോഴ്സ്മെന്റ് കേസില് അന്വേഷണ സംഘം ആവശ്യപ്പെട്ട ആസ്തി വിവരങ്ങള് രജിസ്ട്രേഷന് വകുപ്പ് കൈമാറിയില്ല. ബിനീഷിന്റെ വിവരങ്ങള് എന്ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിട്ട് മൂന്നാഴ്ച്ച പിന്നിട്ടിട്ടും രജിസ്ട്രേഷന് വകുപ്പ് കാട്ടുന്ന ഈ അലംഭാവത്തിനു പിന്നില് ഉന്നതതല സമ്മര്ദ്ദമാണെന്നാണ് ആക്ഷേപമുയരുന്നത്. കള്ളപ്പണം വെളുപ്പിക്കല് നിരോധന നിയമത്തിലെ 54ആം വകുപ്പ് പ്രകാരം ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള് കൈമാറാന് സെപ്റ്റംബര് 11നാണ് ഇ ഡി രജിസ്ട്രേഷന് വകുപ്പിന് കത്ത് നല്കിയത്. രജിസ്ട്രേഷന് വകുപ്പിന് കീഴിലുള്ള 315 സബ് രജിസ്ട്രാര് ഓഫീസുകളില് നിന്നാണ് …
 

ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ട ആസ്തി വിവരങ്ങള്‍ രജിസ്‌ട്രേഷന്‍ വകുപ്പ് കൈമാറിയില്ല. ബിനീഷിന്റെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിട്ട് മൂന്നാഴ്ച്ച പിന്നിട്ടിട്ടും രജിസ്‌ട്രേഷന്‍ വകുപ്പ് കാട്ടുന്ന ഈ അലംഭാവത്തിനു പിന്നില്‍ ഉന്നതതല സമ്മര്‍ദ്ദമാണെന്നാണ് ആക്ഷേപമുയരുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ 54ആം വകുപ്പ് പ്രകാരം ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ കൈമാറാന്‍ സെപ്റ്റംബര്‍ 11നാണ് ഇ ഡി രജിസ്‌ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കിയത്. രജിസ്‌ട്രേഷന്‍ വകുപ്പിന് കീഴിലുള്ള 315 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നാണ് ഇഡിക്ക് വിവരങ്ങള്‍ നല്‍കേണ്ടത്.

എല്ലായിടത്തും വിവരശേഖരണത്തിന് ഓണ്‍ലൈന്‍ സൗകര്യമുണ്ടെന്നിരിക്കെ മൂന്നാഴ്ചയായിട്ടും കൈമാറാത്തത് ഇഡിയുടെ അന്വേഷണ നടപടികള്‍ക്കും തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. നടപടികള്‍ വേഗത്തിലാക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിനോട് ഇഡി വീണ്ടും ആവശ്യപ്പെടും. യുഎപിഎ വകുപ്പുകള്‍ പ്രകാരം ബിനീഷ് കോടിയേരി കുറ്റം ചെയ്‌തെന്ന് സംശയിക്കുന്നതിന്റെ ഭാഗമായാണ് ആസ്തിവിവരങ്ങള്‍ ശേഖരിക്കുന്നതിന് എൻഫോഴ്‌സ്‌മെന്റ് നടപടികൾ ആരംഭിക്കുന്നത്.