LogoLoginKerala

ഒക്ടോബർ 31 വരെ കേരളത്തിൽ നിരോധനാജ്ഞ: നിയന്ത്രണങ്ങൾ അറിയാം

കോവിഡ് ജാഗ്രത കര്ശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രങ്ങൾ പാലിച്ചില്ലെങ്കിൽ കര്ശന നടപടി വരുമെന്നും പിഴ തുക കൂട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്നുമുതൽ നിരോധനാജ്ഞ പ്രാബല്യത്തില് വന്നു. അതോടനുബന്ധിച്ച് ഒക്ടോബർ 31 വരെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം: 1 – പൊതു സ്ഥലങ്ങളില് അഞ്ചിലധികം പേര് കൂട്ടംചേരാന് പാടില്ല. 2 – അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി കടകളിൽ മാളുകളിലും ഗ്ലൗസ് ധരിച്ച് മാത്രം പ്രവേശനം. …
 

കോവിഡ് ജാഗ്രത കര്‍ശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രങ്ങൾ പാലിച്ചില്ലെങ്കിൽ കര്‍ശന നടപടി വരുമെന്നും പിഴ തുക കൂട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്നുമുതൽ നിരോധനാജ്ഞ പ്രാബല്യത്തില്‍ വന്നു. അതോടനുബന്ധിച്ച് ഒക്ടോബർ 31 വരെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

1 – പൊതു സ്ഥലങ്ങളില്‍ അഞ്ചിലധികം പേര്‍ കൂട്ടംചേരാന്‍ പാടില്ല.

2 – അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി കടകളിൽ മാളുകളിലും ഗ്ലൗസ് ധരിച്ച് മാത്രം പ്രവേശനം. ശാരീരിക അകലം നിർബന്ധമായും പാലിക്കണം. .

3 – കണ്ടെയിന്‍മെന്റ് സോണുകളിൽ വിവാഹം, ശവസംസ്കാരം ഒഴികെ പൊതുപരിപാടികള്‍ നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവ്.

4 – പൊതുഗതാഗത സംവിധാനത്തിന് നിരോധനമില്ല എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രം അനുമതി.

5 – ബാങ്കുകളുടെ പ്രവര്‍ത്തനത്തിനും നിയന്ത്രണമില്ല. പ്രവർത്തനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് .

6 – ഇന്‍ഡോര്‍, ഔട്ട് ഡോര്‍ പരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും.

7 – കണ്‍ടെയിന്‍മെന്റ് സോണുകളില്‍ പലചരക്ക്, മരുന്ന്, പാല്‍, പച്ചക്കറി, മാംസം, മത്സ്യം വിതരണത്തിന് തടസമില്ല.

8 – റവന്യു, ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ശുചീകരണം, ജലവിതരണം എന്നീ അവശ്യ സര്‍വീസുകള്‍ അനുവദിക്കും.

9 – അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും പുറത്തേക്കു പോകാന്‍ പാടില്ല.

10 – സര്‍ക്കാര്‍ പരിപാടികളിലും ഇരുപതിലധികം പേര്‍ പങ്കെടുക്കില്ല.