LogoLoginKerala

അവളുടെ കൊലക്ക് പിന്നില്‍ നിശബ്ദരായ നമ്മളാണ്; അമല പോള്‍

ഹത്രാസില് ദളിത് പെണ്കുട്ടി ക്രൂരമായ കൊലപാതകത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പൊലീസിനെയും ന്യായീകരിച്ച് നടി അമല പോള്. യോഗി ആദിത്യനാഥോ ജാതി വ്യവസ്ഥയോ അല്ല അവളുടെ കൊലക്ക് പിന്നില്, നിശബ്ദരായ നമ്മളാണ്. എന്നാണ് അമല പോളിന്റെ പോസ്റ്റ്. സംഭവത്തില് സംസ്ഥാന സര്ക്കാരിനെതിരെയും പൊലീസിനെതിരെയും വലിയ തോതില് പ്രതിഷേധം ഉയരുമ്പോഴാണ് അമല പോളിന്റെ ന്യായീകരണം. അന്വേഷണം അട്ടിമറിക്കാന് സര്ക്കാര് സംവിധാനങ്ങള് കൂട്ടുനില്ക്കുന്നുവെന്ന് ആരോപണങ്ങള് ഉയരുന്നുണ്ട്. പെണ്കുട്ടിയ്ക്ക് നേരെ ബലാത്സംഗം നടന്നിട്ടില്ലെന്ന യുപി പൊലീസ് നിലപാടിനെതിരെ …
 

ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായ കൊലപാതകത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പൊലീസിനെയും ന്യായീകരിച്ച് നടി അമല പോള്‍. യോഗി ആദിത്യനാഥോ ജാതി വ്യവസ്ഥയോ അല്ല അവളുടെ കൊലക്ക് പിന്നില്‍, നിശബ്ദരായ നമ്മളാണ്. എന്നാണ് അമല പോളിന്റെ പോസ്റ്റ്.

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും വലിയ തോതില്‍ പ്രതിഷേധം ഉയരുമ്പോഴാണ് അമല പോളിന്റെ ന്യായീകരണം. അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. പെണ്‍കുട്ടിയ്ക്ക് നേരെ ബലാത്സംഗം നടന്നിട്ടില്ലെന്ന യുപി പൊലീസ് നിലപാടിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. കുടുംബം സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് പ്രതികള്‍ക്കൊപ്പം പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളേയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം ആവശ്യപ്പെടുകയായിരുന്നു.

https://www.instagram.com/stories/amalapaul/2410984042176328798/?hl=en

 

അവളുടെ കൊലക്ക് പിന്നില്‍ നിശബ്ദരായ നമ്മളാണ്; അമല പോള്‍