LogoLoginKerala

സംസ്ഥാനത്ത് നിരോധനാജ്ഞ: കടുത്ത നടപടി; കടകളിൽ ഗ്ലൗസ് ധരിച്ച് മാത്രം പ്രവേശനം

കോവിഡ് ജാഗ്രത കര്ശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി. ഇല്ലെങ്കില് കര്ശന നടപടി വരുമെന്നും പിഴ തുക കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്ക്കാര് പരിപാടികളിലും ഇരുപതിലധികം പേര് പങ്കെടുക്കില്ല. കടകളില് ഗ്ലൗസ് ധരിച്ച് മാത്രം കയറണമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്നുമുതൽ നിരോധനാജ്ഞ പ്രാബല്യത്തില് വന്നു. പൊതു സ്ഥലങ്ങളില് അഞ്ചിലധികം പേര് കൂട്ടംചേരാന് പാടില്ല. കണ്ടെയിന്മെന്റ് മേഖലയില് വിവാഹം , ശവസംസ്കാരം ഒഴികെ പൊതുപരിപാടികള് നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. പൊതുഗതാഗത സംവിധാനം കോവിഡ് ചട്ടങ്ങള് പാലിച്ച് …
 

കോവിഡ് ജാഗ്രത കര്‍ശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി. ഇല്ലെങ്കില്‍ കര്‍ശന നടപടി വരുമെന്നും പിഴ തുക കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പരിപാടികളിലും ഇരുപതിലധികം പേര്‍ പങ്കെടുക്കില്ല. കടകളില്‍ ഗ്ലൗസ് ധരിച്ച് മാത്രം കയറണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്നുമുതൽ നിരോധനാജ്ഞ പ്രാബല്യത്തില്‍ വന്നു. പൊതു സ്ഥലങ്ങളില്‍ അഞ്ചിലധികം പേര്‍ കൂട്ടംചേരാന്‍ പാടില്ല. കണ്ടെയിന്‍മെന്റ് മേഖലയില്‍ വിവാഹം , ശവസംസ്കാരം ഒഴികെ പൊതുപരിപാടികള്‍ നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. പൊതുഗതാഗത സംവിധാനം കോവിഡ് ചട്ടങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നു. ബാങ്കുകളുടെ പ്രവര്‍ത്തനത്തിനും നിയന്ത്രണമില്ല. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചെ പ്രവർത്തനത്തിന് അനുമതിയുള്ളൂ.

ഇന്‍ഡോര്‍, ഔട്ട് ഡോര്‍ പരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. കണ്‍ടെയിന്‍മെന്റ് സോണുകളില്‍ പലചരക്ക്, മരുന്ന്, പാല്‍, പച്ചക്കറി, മാംസം, മത്സ്യം വിതരണത്തിന് തടസമില്ല. റവന്യു, ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ശുചീകരണം, ജലവിതരണം എന്നീ അവശ്യ സര്‍വീസുകള്‍ അനുവദിക്കും. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും പുറത്തേക്കു പോകാന്‍ പാടില്ല. ഈമാസം 31 വരെയാണ് നിയന്ത്രണം.