LogoLoginKerala

രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ കേസ്

കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ കേസ്. ഹത്രാസില് കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ യുപി പോലീസ് കേസെടുത്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പകർച്ചവ്യാധി നിയമപ്രകാരം ഗൗതം ബുദ്ധ നഗർ പോലീസാണ് കേസെടുത്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന 153 കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തു. രാഹുലിനെയും പ്രിയങ്കയേയും യുപി പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. യമുന എക്സ്പ്രസ് വേയിൽ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് …
 

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ കേസ്. ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ യുപി പോലീസ് കേസെടുത്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പകർച്ചവ്യാധി നിയമപ്രകാരം ഗൗതം ബുദ്ധ നഗർ പോലീസാണ് കേസെടുത്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന 153 കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തു.

രാഹുലിനെയും പ്രിയങ്കയേയും യുപി പോലീസ് കസ്‌റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. യമുന എക്സ്പ്രസ് വേയിൽ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് തടഞ്ഞത്. ഇതേത്തുടർന്ന് കാൽനടയായി ഇവർ ഹാഥ്രസിലേക്ക് പുറപ്പെട്ടുവെങ്കിലും പോലീസ് ഇവരെ തടയുകയായിരുന്നു.

ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി പെൺകുട്ടി മരിച്ച സംഭവം ദേശീയ ശ്രദ്ധയാകർഷിച്ചതോടെ ഡൽഹിയിലെ ഇന്ത്യ ഗേറ്റ് പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് ആളുകൾ കൂട്ടം കൂടരുതെന്നും പ്രതിഷേധത്തിന് അനുമതി ലഭിച്ചാൽ പോലും 100 പേരിൽ കൂടുതൽ കൂടാൻ പാടില്ലെന്നും പോലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മരണത്തിൽ വിവിധ സംഘടനകൾ പ്രതിഷേധവും കൂട്ടായ്‌മകളുമയി ഇന്ത്യ ഗേറ്റ് പരിസരത്തും ജന്തർ മന്തറിലും എത്തുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് പോലീസ് തീരുമാനം.