LogoLoginKerala

പ്രതിഫലം കുറച്ച് ടോവിനോയും ജോജുവും

ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷം സിനിമാ ചിത്രീകരണങ്ങൾ തുടങ്ങിയപ്പോൾ ഉണ്ടായ പ്രതിഫല വിവാദത്തിൽ വഴിത്തിരിവ്. ഇപ്പോഴിതാ പ്രതിഫലം കുറയ്ക്കാന് തയാറായി നടന്മാരായ ടോവിനോയും ജോജുവും രംഗത്തു വന്നിരിക്കുകയാണ്. Also Read: എക്സിക്യൂട്ടീവ് വേഷത്തിൽ സുന്ദരിയായി പൂർണ മോഹന്ലാല് അടക്കമുളള മുന്നിര നായകന്മാര് പ്രതിഫലം കുറയ്ക്കാന് തയാറായപ്പോഴും ചില നടന്മാര് പ്രതിഫലം കുറയ്ക്കാന് തയാറായിരുന്നില്ല എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ആരോപിച്ചിരുന്നു. ഇതിനെത്തുടര്ന്ന് നടന്ന ഉപസമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. Also Read: അൺലോക്ക് 5; സിനിമാ തീയേറ്ററുകള് തുറക്കാൻ അനുമതി ഇതേതുടർന്ന് …
 

ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷം സിനിമാ ചിത്രീകരണങ്ങൾ തുടങ്ങിയപ്പോൾ ഉണ്ടായ പ്രതിഫല വിവാദത്തിൽ വഴിത്തിരിവ്. ഇപ്പോഴിതാ പ്രതിഫലം കുറയ്ക്കാന്‍ തയാറായി നടന്മാരായ ടോവിനോയും ജോജുവും രംഗത്തു വന്നിരിക്കുകയാണ്.

Also Read: എക്സിക്യൂട്ടീവ് വേഷത്തിൽ സുന്ദരിയായി പൂർണ

മോഹന്‍ലാല്‍ അടക്കമുളള മുന്‍നിര നായകന്മാര്‍ പ്രതിഫലം കുറയ്ക്കാന്‍ തയാറായപ്പോഴും ചില നടന്‍മാര്‍ പ്രതിഫലം കുറയ്ക്കാന്‍ തയാറായിരുന്നില്ല എന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് നടന്ന ഉപസമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

Also Read: അൺലോക്ക് 5; സിനിമാ തീയേറ്ററുകള്‍ തുറക്കാൻ അനുമതി

ഇതേതുടർന്ന് നടന്‍ ജോജു ജോര്‍ജ്ജ് പ്രതിഫലം 50 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി കുറച്ചു. ഒപ്പം ടോവിനോയും തന്റെ പ്രതിഫലം കുറച്ചതായും പുതിയ സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്നും അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. സിനിമ വിജയിച്ച് ലാഭം കിട്ടിയാല്‍ പ്രൊഡ്യൂസര്‍ നല്‍കുകയാണെങ്കില്‍ പ്രതിഫലം മതി എന്നാണ് ടോവിനോയുടെ നിലപാട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സഹകരിക്കുമെന്നും താരം പറഞ്ഞതായി നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

Also Read: വി.കെ പ്രകാശിന്റെ “എറിഡ” ടൈറ്റിൽ പോസ്റ്റർ ചാക്കോച്ചൻ പുറത്തിറക്കി