LogoLoginKerala

രാഹുല്‍ ഗാന്ധിയ്ക്ക് നേരെ പൊലീസ് അതിക്രമം

കോണ്ഗ്രസ് മുന് ദേശീയ അദ്ധ്യക്ഷന് രാഹുല് ഗാന്ധിയെ യുപി പൊലീസ് അതിക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. രാഹുല് ഗാന്ധിയെ തടയുന്നതിന്റേയും വലിച്ച് നിലത്തിടുന്നതിന്റേയും ദൃശ്യങ്ങലാണ് എഎൻഐ പുറത്തുവിട്ടത്. Also Read: പ്ലേ സ്റ്റോർചട്ടലംഘനം; സൊമാറ്റോയ്ക്കും സ്വിഗ്ഗിയ്ക്കും മുന്നറിയിപ്പ് ഹാത്രസില് ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബത്തെ സന്ദര്ശിക്കാനുള്ള രാഹുല് ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും യാത്രയ്ക്കിടെയാണ് യുപി പൊലീസ് നടപടി. ഡൽഹിക്കടുത്ത് ഗ്രേറ്റര് നോയിഡയില് വെച്ചാണ് കോണ്ഗ്രസ് നേതാക്കളുടെ വാഹനങ്ങള് തടഞ്ഞിട്ടത്. ഇതോടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുദ്രാവാക്യങ്ങള് …
 

കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ യുപി പൊലീസ് അതിക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. രാഹുല്‍ ഗാന്ധിയെ തടയുന്നതിന്റേയും വലിച്ച് നിലത്തിടുന്നതിന്റേയും ദൃശ്യങ്ങലാണ് എഎൻഐ പുറത്തുവിട്ടത്.

Also Read: പ്ലേ സ്റ്റോർചട്ടലംഘനം; സൊമാറ്റോയ്ക്കും സ്വിഗ്ഗിയ്ക്കും മുന്നറിയിപ്പ്

ഹാത്രസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും യാത്രയ്ക്കിടെയാണ് യുപി പൊലീസ് നടപടി. ഡൽഹിക്കടുത്ത് ഗ്രേറ്റര്‍ നോയിഡയില്‍ വെച്ചാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍ തടഞ്ഞിട്ടത്. ഇതോടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി ഇരുവരും പ്രവര്‍ത്തകര്‍ക്ക് ഇടയിലേക്കിറങ്ങി. പൊലീസ് തന്നെ തള്ളിയെന്നും ലാത്തിയ്ക്കടിച്ചെന്നും രാഹുല്‍ വ്യക്തമാക്കി.

 

Also Read: ബോളിവുഡ് ലഹരിമരുന്ന് കേസ്; കൂടുതൽ ഉന്നതർ കുടുങ്ങിയേക്കും

രാഹുല്‍ ഗാന്ധിയ്ക്ക് നേരെ പൊലീസ് അതിക്രമം രാഹുല്‍ ഗാന്ധിയ്ക്ക് നേരെ പൊലീസ് അതിക്രമം രാഹുല്‍ ഗാന്ധിയ്ക്ക് നേരെ പൊലീസ് അതിക്രമം