LogoLoginKerala

ഡ്രൈവിംഗ് ലൈസൻസ് ഇനി കയ്യിൽ സൂക്ഷിക്കേണ്ടതില്ല

സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസിൽ കേന്ദ്ര റോഡ് ഗതാഗത/ദേശീയപാത മന്ത്രാലയം വരുത്തിയ ഭേദഗതികൾ ഒക്ടോബർ ഒന്നുമുതൽ നിലവിൽ വരും. ഇനി മുതൽ ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള വാഹന രേഖകൾ കയ്യിൽ സൂക്ഷിക്കേണ്ടതില്ല. കേന്ദ്രറോഡ് ഗതാഗത/ദേശീയപാത മന്ത്രാലയം ഇതേ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. പുതിയ നിയമ പ്രകാരം ഒക്ടോബർ ഒന്നുമുതൽ വാഹനത്തിന്റെ ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് രേഖകൾ എന്നിവ കയ്യിൽ സൂക്ഷിക്കേണ്ടതില്ല. ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ ഡിജി -ലോക്കറിലോ, എം-പരിവഹനിലോ അപ്ലോഡ് ചെയ്യാവുന്നതാണ്. മാത്രമല്ല, …
 

സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസിൽ കേന്ദ്ര റോഡ് ഗതാഗത/ദേശീയപാത മന്ത്രാലയം വരുത്തിയ ഭേദഗതികൾ ഒക്ടോബർ ഒന്നുമുതൽ നിലവിൽ വരും. ഇനി മുതൽ ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള വാഹന രേഖകൾ കയ്യിൽ സൂക്ഷിക്കേണ്ടതില്ല.

കേന്ദ്രറോഡ് ഗതാഗത/ദേശീയപാത മന്ത്രാലയം ഇതേ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. പുതിയ നിയമ പ്രകാരം ഒക്ടോബർ ഒന്നുമുതൽ വാഹനത്തിന്റെ ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് രേഖകൾ എന്നിവ കയ്യിൽ സൂക്ഷിക്കേണ്ടതില്ല. ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ ഡിജി -ലോക്കറിലോ, എം-പരിവഹനിലോ അപ്‌ലോഡ് ചെയ്യാവുന്നതാണ്.

മാത്രമല്ല, ഇതേ സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങളെല്ലാം സർക്കാർ പോർട്ടൽ വഴിയായിരിക്കും നടക്കുക. ലൈസൻസിന്റെ കാലാവധി അവസാനിച്ച വിവരവും ഏതെങ്കിലും കാരണവശാൽ റദ്ദാക്കിയ വിവരവും ഈ പോർട്ടലുകളിൽ കൃത്യമായി സ്റ്റോർ ചെയ്യപ്പെടും. 1989ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസിൽ കേന്ദ്ര റോഡ് ഗതാഗത/ദേശീയപാത മന്ത്രാലയം വരുത്തിയ ഭേദഗതികളാണ് ഒക്ടോബർ ഒന്നുമുതൽ നിലവിൽ വരുന്നത്.