
ഉത്തര്പ്രദേശിലെ ഹത്രാസില് കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്കുട്ടി മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. ഡല്ഹി എയിംസിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നല്കിയിരുന്നെങ്കിലും പെണ്കുട്ടിയുടെ ജീവന് രക്ഷിക്കുവാന് സാധിച്ചില്ല.
Also Read: പ്രതിഫലം കുറച്ച് ടോവിനോയും ജോജുവും
പെണ്കുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് രാഷ്ട്രപതി ഭവനിലേക്ക് കോണ്ഗ്രസ് പ്രവര്ത്തകര് മാര്ച്ച നടത്തി. അതിനൊപ്പം പെണ്കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിക്ക് മുന്നില് ഭീം ആര്മി പ്രവര്ത്തകര് പ്രതിഷേധം നടത്തി.
Also Read: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രം; ആശങ്ക
നേരത്തെ ആശുപത്രിക്ക് മുന്നിലേക്ക് പ്രതിഷേധക്കാർ എത്തിക്കൊണ്ടിരിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരെ തടഞ്ഞ പോലീസുമായി വാക്കേറ്റവും ഉണ്ടായിരുന്നു.
Also Read: കാരാട്ട് ഫൈസലിന് സ്വര്‍ണക്കടത്തില്‍ വന്‍ നിക്ഷേപം
അതേസമയം പെണ്‍കുട്ടിയുടെ മൃതദേഹം രഹസ്യമായി പുറത്തേക്ക് കൊണ്ടു പോയതായി ആരോപിച്ച് ബന്ധുക്കള്‍ രംഗത്തുവന്നു. പോലീസ് അനുനയിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും പെണ്‍കുട്ടിയുടെ സഹോദരൻ പ്രതിഷേധവുമായി മുന്നോട്ട് പോകുകയായിരുന്നു.
Also Read: എക്സിക്യൂട്ടീവ് വേഷത്തിൽ സുന്ദരിയായി പൂർണ
സെപ്റ്റംബര്‍ 14നായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം. നാല് പേർ ചേർന്നാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി മുറിവുകൾ ഉണ്ടെന്നും പെൺകുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലാണെന്നും ഡോക്ടർ വ്യക്തമാക്കിയിരുന്നു.
Also Read: സ്വര്‍ണ്ണക്കടത്ത്; കൊടുവള്ളി കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍
അമ്മയ്ക്കൊപ്പം പുല്ല് വെട്ടുവാന്‍ പാടത്ത് പോയ പെണ്‍കുട്ടിയെ ഷാളിട്ട് മുറുക്കി ഒഴിഞ്ഞ സ്ഥലത്തേക്ക് വലിച്ച് കൊണ്ടുപോയി എന്നാണ് റിപ്പോർട്ടുകൾ, പെണ്‍കുട്ടിയെ പിന്നീട് ഗുരുതര പരിക്കുകളോടെ ഗ്രാമത്തിലെ ഒരു ഒഴിഞ്ഞ പ്രദേശത്തു നിന്നും കണ്ടെത്തുകയായിരുന്നു. ആക്രമണത്തിൽ പെണ്‍കുട്ടിയുടെ നട്ടെല്ലിനും ഗുരുതര പരിക്ക് പറ്റി. ഇതിനകം കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.