LogoLoginKerala

സംസ്ഥാനത്ത് കോവിഡ്‌ വ്യാപനം അതിതീവ്രം; ആശങ്ക

നിലവിൽ രാജ്യത്ത് ഏറ്റവും തീവ്രമായ കോവിഡ് രോഗ വ്യാപനമുള്ളത് കേരളത്തിലാണെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കേരളത്തിൽ രോഗികൾ വര്ധിക്കുന്നതിൻ്റെ നിരക്ക് ഇന്ത്യൻ ശരാശരിയുടെ ഇരട്ടിയിലധികമാണെന്നാണ് ഐഎംഎ നടത്തിയ പഠനത്തിൽ വ്യക്തമായത്. ദേശീയതലത്തിൽ നിരക്ക് 11 ആണെങ്കിൽ കേരളത്തിൽ കഴിഞ്ഞ ഏഴു ദിവസത്തെ നിരക്ക് 28 ആണ്. മുപ്പത് ദിവസത്തെ മൂവിങ് ഗ്രോത്ത് റേറ്റ് ദേശീയ തലത്തിൽ 45 ആണെങ്കിൽ കേരളത്തിൽ ഇത് 98 ആണെന്നും റിപ്പോര്ട്ടിൽ പറയുന്നു. Also Read: കാരാട്ട് ഫൈസലിന് സ്വര്ണക്കടത്തില് വന് നിക്ഷേപം …
 

നിലവിൽ രാജ്യത്ത് ഏറ്റവും തീവ്രമായ കോവിഡ് രോഗ വ്യാപനമുള്ളത് കേരളത്തിലാണെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കേരളത്തിൽ രോഗികൾ വര്‍ധിക്കുന്നതിൻ്റെ നിരക്ക് ഇന്ത്യൻ ശരാശരിയുടെ ഇരട്ടിയിലധികമാണെന്നാണ് ഐഎംഎ നടത്തിയ പഠനത്തിൽ വ്യക്തമായത്. ദേശീയതലത്തിൽ നിരക്ക് 11 ആണെങ്കിൽ കേരളത്തിൽ കഴിഞ്ഞ ഏഴു ദിവസത്തെ നിരക്ക് 28 ആണ്. മുപ്പത് ദിവസത്തെ മൂവിങ് ഗ്രോത്ത് റേറ്റ് ദേശീയ തലത്തിൽ 45 ആണെങ്കിൽ കേരളത്തിൽ ഇത് 98 ആണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

Also Read: കാരാട്ട് ഫൈസലിന് സ്വര്‍ണക്കടത്തില്‍ വന്‍ നിക്ഷേപം

കേരളത്തിൽ താരതമ്യേന പരിശോധനകളുടെ എണ്ണം കുറവാണെന്നും ചില ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിലും കൂടുതലാണെന്നും ഐഎംഎയുടെ പഠനത്തിൽ കണ്ടെത്തി. 12.6 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള കണ്ണൂരിൽ രോഗവ്യാപനം അതിവേഗമാണെന്നും ഐഎംഎയുടെ കണ്ടെത്തലുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഡൽഹിയിൽ രോഗവ്യാപനം കൂടിയപ്പോള്‍ പത്ത് ലക്ഷം പേരിൽ 1,53,565 പേരിലാണ് പരിശോധന നടത്തിയത്. പുതുച്ചേരിയിൽ സമാനസാഹചര്യത്തിൽ 1,21,370 പേരിലും പരിശോധന നടത്തി. എന്നാൽ കേരളത്തിൽ 76,109 പേരിൽ മാത്രമാണ് പരിശോധന നടത്തിയതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.

Also Read: സ്വര്‍ണ്ണക്കടത്ത്; കൊടുവള്ളി കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍

ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഐസിയു സൗകര്യങ്ങള്‍ കുറവാണെന്നും പഠനത്തിൽ പറയുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 130 ശതമാനമാണ് വര്‍ധിച്ചത്. തിരുവനന്തപുരം ജില്ലയിൽ മാത്രം ഒരാഴ്ചയ്ക്കിടെ 140 ശതമാനം മരണനിരക്ക് വര്‍ധിച്ചതായും ഐഎംഎ വ്യക്തമാക്കി.

Also Read: എക്സിക്യൂട്ടീവ് വേഷത്തിൽ സുന്ദരിയായി പൂർണ

അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ഐഎംഎ കേരളഘടകത്തിൻ്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ല. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമെത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്.

Also Read: അൺലോക്ക് 5; സിനിമാ തീയേറ്ററുകള്‍ തുറക്കാൻ അനുമതി