LogoLoginKerala

അൺലോക്ക് 5; സിനിമാ തീയേറ്ററുകള്‍ തുറക്കാൻ അനുമതി

ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായുള്ള അൺലോക്ക് 5 മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടു. സിനിമ തീയേറ്ററുകള് 50 ശതമാനം സീറ്റുകളോടെ തുറക്കാന് അനുമതി നല്കിയിട്ടുണ്ട്. ഒക്ടോബര് 15 മുതലാണ് സിനിമാ തിയേറ്ററുകള് കൂടാതെ കായിക താരങ്ങള്ക്ക് പരീശിലനത്തിനായി സ്വിമ്മിങ് പൂളുകള്, പാര്ക്കുകള് എന്നിവയ്ക്ക് തുറക്കാനുള്ള അനുമതിയുള്ളത്. Also Read: നിറവയറില് പേർളി മാണി, കൈപിടിച്ച് ശ്രീനിഷ്; ചിത്രങ്ങൾ കാണാം അതേസമയം ഒക്ടോബര് 15ന് ശേഷം സ്കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും തുറക്കുന്നതിന് തീരുമാനമെടുക്കാന് സംസ്ഥാന സര്ക്കാരുകള്ക്ക് അനുമതി നല്കി. തീരുമാനങ്ങൾ …
 

ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായുള്ള അൺലോക്ക് 5 മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടു. സിനിമ തീയേറ്ററുകള്‍ 50 ശതമാനം സീറ്റുകളോടെ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 15 മുതലാണ് സിനിമാ തിയേറ്ററുകള്‍ കൂടാതെ കായിക താരങ്ങള്‍ക്ക് പരീശിലനത്തിനായി സ്വിമ്മിങ് പൂളുകള്‍, പാര്‍ക്കുകള്‍ എന്നിവയ്ക്ക് തുറക്കാനുള്ള അനുമതിയുള്ളത്.

Also Read: നിറവയറില്‍ പേർളി മാണി, കൈപിടിച്ച് ശ്രീനിഷ്; ചിത്രങ്ങൾ കാണാം

അതേസമയം ഒക്ടോബര്‍ 15ന് ശേഷം സ്‌കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും തുറക്കുന്നതിന് തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കി. തീരുമാനങ്ങൾ രക്ഷിതാക്കളുടെ അനുമതിയോടെ വേണമെന്നും നിർദ്ദേശമുണ്ട്.

Also Read: പ്രതിഫലം പകുതിയാക്കി മോഹൻലാൽ; പ്രതിഫലം കൂട്ടിയ താരങ്ങൾക്ക് എതിരെ നടപടി

സാമൂഹികം, കായികം, സാസ്‌കാരികം, മതം, രാഷ്ട്രീയം തുടങ്ങിയ പരിപാടികള്‍ക്ക് പരാമവധി പങ്കെടുക്കാനുള്ള അനുമതി 100 പേര്‍ക്കാണ്. നേരത്തെ തന്നെ ഇതിനുള്ള അനുമതിയുണ്ട്. പുതിയ മാര്‍ഗനിര്‍ദേശത്തില്‍ ഇതില്‍ എണ്ണം വര്‍ധിപ്പിച്ചിട്ടില്ല. കണ്ടൈൻറ്മെൻറ് സോണുകൾ അല്ലാത്തയിടങ്ങളിലാണ് നിലവിൽ ഈ ഇളവുകൾക്ക് അനുമതി.

Also Read: സാരിയിൽ സുന്ദരിയായി പ്രയാഗ