LogoLoginKerala

മോഷ്ടിച്ച ഫോണിൽ നിന്ന് മുഖ്യമന്ത്രിക്ക് ഭീഷണി; അശ്ലീല സന്ദേശം

മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം അയച്ച വ്യക്തി നിരവധി സ്ത്രീകളെയും വിളിച്ച് അശ്ലീല സംഭാഷണം നടത്തിയതായി പൊലീസ്. മോഷ്ടിച്ച ഫോണിൽ നിന്നാണ് ഇയാൾ ഭീഷണിയും അശ്ളീല സന്ദേശങ്ങളും അയച്ച് പൊലീസിന് തലവേദനയായത്. Also Read: പ്രതിഫലം പകുതിയാക്കി മോഹൻലാൽ; പ്രതിഫലം കൂട്ടിയ താരങ്ങൾക്ക് എതിരെ നടപടി കഴിഞ്ഞ ദിവസം രാത്രി മോഷണം പോയ ചേരാവള്ളി സ്വദേശിയുടെ മൊബൈൽ ഫോണിൽ നിന്നാണ് മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ചതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. ഭീഷണി സന്ദേശത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷയും …
 

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച വ്യക്തി നിരവധി സ്​​ത്രീ​ക​ളെ​യും വി​ളി​ച്ച്​ അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തി​യ​താ​യി പൊ​ലീ​സ്. മോഷ്ടിച്ച ഫോണിൽ നിന്നാണ് ഇയാൾ ഭീഷണിയും അശ്‌ളീല സന്ദേശങ്ങളും അയച്ച് പൊലീസിന് തലവേദനയായത്.

Also Read: പ്രതിഫലം പകുതിയാക്കി മോഹൻലാൽ; പ്രതിഫലം കൂട്ടിയ താരങ്ങൾക്ക് എതിരെ നടപടി

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മോ​ഷ​ണം പോ​യ ചേ​രാ​വ​ള്ളി സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ​ നി​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക്​ ഭീഷണി സ​ന്ദേ​ശം അ​യ​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ പൊലീസ് കണ്ടെത്തിയിരുന്നു. ഭീഷണി സന്ദേശത്തെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ​യും ശ​ക്ത​മാ​ക്കി.

Also Read: സൈനികരെ അപമാനിച്ചു; യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍

തി​ങ്ക​ളാ​ഴ്ച വൈ​കീ​​ട്ടോടെ ഫോൺ​ ഉ​ട​മ​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ ചോ​ദ്യം ചെ​യ്തിരുന്നു. ഇതിൽ നിന്നാണ് ഫോ​ൺ മോ​ഷ​ണം പോ​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. നാ​ലു ​ദി​വ​സം മു​മ്പ് തന്റെ ഫോൺ മോ​ഷ​ണം പോ​യ​താ​ണെന്ന് ചേ​രാ​വ​ള്ളി കോ​ല​ട​ത്ത് ജ​ങ്ഷ​നി​ലെ പ​ല​ച​ര​ക്ക് വ്യാ​പാ​രി മൊ​ഴി ന​ൽ​കി.​ഫോ​ണി​ലൂ​ടെ പ​ര​സ്​​പ​ര​വി​രു​ദ്ധ കാ​ര്യ​ങ്ങ​ളാണ് മോഷ്ടാവ് പറയുന്നത്. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

Also Read: ബാബറി മസ്ജിദ് തകര്‍ത്ത കേസ്; വിധി ഇന്ന്

ഇ​തി​നി​ടെ​യാ​ണ്​ സ്​​ത്രീ​ക​ളോ​ടും​ അ​പ​മ​ര്യാ​ദ​യാ​യി സം​സാ​രി​ച്ച​ത്. നിലവിൽ ഇയാൾ ഉപയോഗിക്കുന്ന ഫോ​ൺ സ്വി​ച്ഡ്​​ ഓ​ഫാ​ണ്. മോ​ഷ്​​ടാ​വി​നാ​യി അ​ന്വേ​ഷ​ണം ഊർ​ജി​ത​മാ​ക്കി​യ​താ​യി ജി​ല്ല പൊ​ലീ​സ്​ അധികൃതർ അറിയിച്ചു.

Also Read: യുട്യൂബിൽ വീണ്ടും ശാന്തിവിള ദിനേശ്; ഇത്തവണ വിഷയം മോഹൻലാലും ആന്റണി പെരുമ്പാവൂരും