LogoLoginKerala

സൈനികരെ അപമാനിച്ചു; യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍

യുട്യൂബിൽ ഫെമിനിസ്റ്റുകൾക്കെതിരെ അശ്ലീല പരാമർശം നടത്തി അറസ്റ്റിലായ വിജയ് പി. നായര്ക്കെതിരെ കൂടുതല് പരാതികള്. യൂട്യൂബ് വീഡിയോയിലൂടെ സൈനികരെ അപമാനിച്ചെന്നാണ് പരാതി. Also Read: ബാബറി മസ്ജിദ് തകര്ത്ത കേസ്; വിധി ഇന്ന് സംഭവത്തില് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സൈനികരുടെ സംഘടന മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്കി. സൈനികരുടെ പരാതി സൈബര് സെല് അന്വേഷിക്കുമെന്നാണ് റിപ്പോർട്ടുകൾ. Also Read: യുട്യൂബിൽ വീണ്ടും ശാന്തിവിള ദിനേശ്; ഇത്തവണ വിഷയം മോഹൻലാലും ആന്റണി പെരുമ്പാവൂരും സ്ത്രീകളെ ഉപദ്രവിക്കുന്നവരാണ് സൈനികരെന്ന് വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട് എന്നാണ് …
 

യുട്യൂബിൽ ഫെമിനിസ്റ്റുകൾക്കെതിരെ അശ്ലീല പരാമർശം നടത്തി അറസ്റ്റിലായ വിജയ് പി. നായര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍. യൂട്യൂബ് വീഡിയോയിലൂടെ സൈനികരെ അപമാനിച്ചെന്നാണ് പരാതി.

Also Read: ബാബറി മസ്ജിദ് തകര്‍ത്ത കേസ്; വിധി ഇന്ന്

സംഭവത്തില്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈനികരുടെ സംഘടന മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. സൈനികരുടെ പരാതി സൈബര്‍ സെല്‍ അന്വേഷിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Also Read: യുട്യൂബിൽ വീണ്ടും ശാന്തിവിള ദിനേശ്; ഇത്തവണ വിഷയം മോഹൻലാലും ആന്റണി പെരുമ്പാവൂരും

സ്ത്രീകളെ ഉപദ്രവിക്കുന്നവരാണ് സൈനികരെന്ന് വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട് എന്നാണ് സൂചനകൾ. തുടർന്നാണ് തിരുവനന്തപുരത്തെ സൈനക്കാരുടെ സംഘടന ഇയാൾക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. സൈനികരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരെ നിയമനടപടി വേണമെന്നാണ് സംഘടയുടെ ആവശ്യം.

Also Read: ഒരു ഫെമിനിസ്റ്റിന് ‘ഭര്‍ത്താക്കന്‍മാരെ’ ആവശ്യമില്ല; റിമ കല്ലിങ്കൽ