LogoLoginKerala

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു

ബാബറി മസ്ജിദ് പൊളിച്ച സംഭവത്തില് അദ്വാനിയും ജോഷിയും ഉള്പ്പെടെയുള്ള 32 പ്രതികളെയും വെറുതെ വിട്ടു. 1992 ഡിസംബര് ആറിന് അയോധ്യ പോലീസ് സ്റ്റേഷനില് രജിസ്റ്റര് ചെയ്ത ക്രൈം നമ്പര് 197 / 1992, ക്രൈം നമ്പര് 198/1992 എന്നീ കേസുകളിലെ വിധിയാണ് ഇന്ന് കോടതി വിധിപറഞ്ഞത്. കുറ്റക്കാര്ക്കെതിരെ ശക്തമായ തെളിവില്ലെന്ന് സെഷന്സ് ജഡ്ജി സുരേന്ദ്ര കുമാര് യാദവ്. വിധി 2000 പേജുണ്ട്. പള്ളി തകര്ത്തതുമായി ബന്ധപ്പെട്ട 49 കേസുകളിലും ഒരുമിച്ചാണ് സെഷന്സ് ജഡ്ജി സുരേന്ദ്ര കുമാര് യാദവ് …
 

ബാബറി മസ്ജിദ് പൊളിച്ച സംഭവത്തില്‍ അദ്വാനിയും ജോഷിയും ഉള്‍പ്പെടെയുള്ള 32 പ്രതികളെയും വെറുതെ വിട്ടു. 1992 ഡിസംബര്‍ ആറിന് അയോധ്യ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 197 / 1992, ക്രൈം നമ്പര്‍ 198/1992 എന്നീ കേസുകളിലെ വിധിയാണ് ഇന്ന് കോടതി വിധിപറഞ്ഞത്.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവില്ലെന്ന് സെഷന്‍സ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ്. വിധി 2000 പേജുണ്ട്. പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട 49 കേസുകളിലും ഒരുമിച്ചാണ് സെഷന്‍സ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് വിധി പറഞ്ഞത്. ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചതെന്നും വിധി പറയുന്നു. അതേസമയം കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി