LogoLoginKerala

വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നൽകി 45 ലക്ഷം തട്ടി

മലപ്പുറം വളാഞ്ചേരിയിലെ അര്മ ലാബ് വ്യാജ കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് നല്കിയത് 2000പേര്ക്ക്. 45 ലക്ഷത്തിന്റെ തട്ടിപ്പാണ് അര്മ നടത്തിയത്. 2500 സാമ്പിളുകള് ശേഖരിച്ചെങ്കിലും മൈക്രോ ലാബിലേക്ക് അയച്ചത് 500 എണ്ണം മാത്രം മാത്രമാണ്. Also Read: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു; ഇന്നത്തെ സർവ്വകക്ഷിയോഗം നിർണായകം കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോ ലാബിന്റെ ഫ്രാൻഞ്ചൈസിയാണെന്ന വ്യാജേന ആയിരുന്നു പ്രവർത്തനം. വ്യാപക പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഗുരുതരമായ ഈ കുറ്റകൃത്യം കണ്ടെത്തിയത്. കോവിഡ് പോസിറ്റിവ് ആയ നിരവധി ആളുകൾ …
 

മലപ്പുറം വളാഞ്ചേരിയിലെ അര്‍മ ലാബ് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് 2000പേര്‍ക്ക്. 45 ലക്ഷത്തിന്‍റെ തട്ടിപ്പാണ് അര്‍മ നടത്തിയത്. 2500 സാമ്പിളുകള്‍ ശേഖരിച്ചെങ്കിലും മൈക്രോ ലാബിലേക്ക് അയച്ചത് 500 എണ്ണം മാത്രം മാത്രമാണ്.

Also Read: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു; ഇന്നത്തെ സർവ്വകക്ഷിയോഗം നിർണായകം

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോ ലാബിന്റെ ഫ്രാൻഞ്ചൈസിയാണെന്ന വ്യാജേന ആയിരുന്നു പ്രവർത്തനം. വ്യാപക പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഗുരുതരമായ ഈ കുറ്റകൃത്യം കണ്ടെത്തിയത്. കോവിഡ് പോസിറ്റിവ് ആയ നിരവധി ആളുകൾ ഈ സ്ഥാപനത്തിന്റെ നെഗറ്റിവ് സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പലസ്ഥലത്തേക്കും യാത്ര ചെയ്തതായും നൂറുകണക്കിന് ആളുകളുമായി സമ്പർക്കം പുലർത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

Also Read: മുഖ്യമന്ത്രിക്ക് നേരെ ഭീഷണി സന്ദേശം

ആർമ ലാബിൽ നിന്നും സർട്ടിഫിക്കറ്റ് കരസ്ഥമാക്കി ദുബായിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്ന പലരുടെയും യാത്ര മുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇതിനെ സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണ്.

Also Read: ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച യുട്യൂബ് ചാനല്‍ നീക്കം ചെയ്തു