LogoLoginKerala

ഒരു ഫെമിനിസ്റ്റിന് ‘ഭര്‍ത്താക്കന്‍മാരെ’ ആവശ്യമില്ല; റിമ കല്ലിങ്കൽ

യുട്യൂബിൽ ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച് വീഡിയോ ഇട്ട യൂട്യൂബര്ക്കെതിരെ ഫെമിനിസ്റ്റുകളും ആക്റ്റിവിസ്റ്റുകളും പ്രതികരിച്ചതിനെ തുടര്ന്ന് സംഭവത്തെ അനുകൂലിച്ചും എതിര്ത്തും വലിയ ചര്ച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. പ്രതികരിച്ച ആക്റ്റിവിസ്റ്റുകൾക്കെതിരെ നിരവധി ആളുകൾ ഫേസ്ബുക്കില് ആരോപിച്ചത് ഫെമിനിസ്റ്റുകള്ക്ക് ഭര്ത്താക്കന്മാരില്ല എന്നാണ്. എന്നാൽ ഇപ്പോഴിതാ ഈ ആക്ഷേപത്തില് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്. Also Read: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു; ഇന്നത്തെ സർവ്വകക്ഷിയോഗം നിർണായകം “ശരിയാണ് ഒരു ഫെമിനിസ്റ്റിന് ഭര്ത്താക്കന്മാരെ’ ആവശ്യമില്ല, ഞങ്ങള്ക്ക് പാര്ട്ണര്മാരാണുള്ളത്. ഞങ്ങള് അവരെ സ്വന്തമായാണ് തെരഞ്ഞെടുക്കുന്നത്. അങ്ങനെയൊരാളെ വേണമെന്ന് …
 

യുട്യൂബിൽ ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച് വീഡിയോ ഇട്ട യൂട്യൂബര്‍ക്കെതിരെ ഫെമിനിസ്റ്റുകളും ആക്റ്റിവിസ്റ്റുകളും പ്രതികരിച്ചതിനെ തുടര്‍ന്ന് സംഭവത്തെ അനുകൂലിച്ചും എതിര്‍ത്തും വലിയ ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. പ്രതികരിച്ച ആക്റ്റിവിസ്റ്റുകൾക്കെതിരെ നിരവധി ആളുകൾ ഫേസ്ബുക്കില്‍ ആരോപിച്ചത് ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല എന്നാണ്. എന്നാൽ ഇപ്പോഴിതാ ഈ ആക്ഷേപത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍.

Also Read: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു; ഇന്നത്തെ സർവ്വകക്ഷിയോഗം നിർണായകം

“ശരിയാണ് ഒരു ഫെമിനിസ്റ്റിന് ഭര്‍ത്താക്കന്‍മാരെ’ ആവശ്യമില്ല, ഞങ്ങള്‍ക്ക് പാര്‍ട്ണര്‍മാരാണുള്ളത്. ഞങ്ങള്‍ അവരെ സ്വന്തമായാണ് തെരഞ്ഞെടുക്കുന്നത്. അങ്ങനെയൊരാളെ വേണമെന്ന് തോന്നുന്ന സമയത്ത്” എന്നായിരുന്നു റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള പ്രതികരണം.

Also Read: ഇവളെയൊക്കെ വെടിവെച്ച് കൊല്ലാൻ ആരുമില്ലേ? പിസി ജോർജ്

ഫെമിനിസ്റ്റുകൾക്കെതിരെ സംസാരിച്ച യൂട്യൂബര്‍ വിജയ് പി നായരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ താമസിക്കുന്ന ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

Also Read: മുഖ്യമന്ത്രിക്ക് നേരെ ഭീഷണി സന്ദേശം

ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി, ദിയ സന എന്നിവരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിജയ് പി നായരുടെ യൂട്യൂബിലെ വീഡിയോ പരിശോധിച്ച് ഹൈടെക് സെല്‍ ചുമതലയുള്ള ഡിവൈഎസ്പി ഇ.എസ്. ബിജുമോനാണ് ഐ.ടി ആക്ട് ചുമത്താമെന്ന ശുപാര്‍ശ മ്യൂസിയം പൊലീസിന് നല്കിയത്.

Also Read: യൂട്യൂബിലെ ഫെമിനിസ്റ്റ് വിരുദ്ധ പരാമര്‍ശം: തെളിവെടുപ്പ് ഇന്ന്

ഒരു ഫെമിനിസ്റ്റിന് ‘ഭര്‍ത്താക്കന്‍മാരെ’ ആവശ്യമില്ല; റിമ കല്ലിങ്കൽ