LogoLoginKerala

കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു; ഇന്നത്തെ സർവ്വകക്ഷിയോഗം നിർണായകം

സംസ്ഥാനത്ത് കോവിഡ് വ്യാപനം ക്രമാതീതമായി ഉയർന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങള് കര്ശനമാക്കുന്നത് ചര്ച്ച ചെയ്യാന് ഇന്ന് സര്വകക്ഷിയോഗം. വൈകിട്ട് നാലിന് ഓണ്ലൈനായി ചേരുന്ന യോഗത്തില് മറ്റു രാഷ്ട്രീയ പാര്ട്ടികളെടുക്കുന്ന നിലപാടുകള് നിര്ണായകമാകും. ലോക്ക് ഡൗൺ ആവശ്യം എല്ലാവരും ഉന്നയിച്ചാല് പിന്തുയ്ക്കാനാണ് ഇടതുപക്ഷം ആലോചിക്കുന്നത്. Also Read: മുഖ്യമന്ത്രിക്ക് നേരെ ഭീഷണി സന്ദേശം കോവിഡ് വ്യാപനം രൂക്ഷമാകുന്നതോടെ നിയന്ത്രണങ്ങള് കടുപ്പിക്കണമെന്ന് ആരോഗ്യവകുപ്പും ജില്ലാ കലക്ടര്മാരും ഇന്നലെ നടന്ന ഉന്നതതല യോഗത്തില് സര്ക്കാരിനോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങള് അനിവാര്യമാണെന്നും പൂര്ണസഹകരണം …
 

സംസ്ഥാനത്ത് കോവിഡ് വ്യാപനം ക്രമാതീതമായി ഉയർന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷിയോഗം. വൈകിട്ട് നാലിന് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളെടുക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും. ലോക്ക് ഡൗൺ ആവശ്യം എല്ലാവരും ഉന്നയിച്ചാല്‍ പിന്തുയ്ക്കാനാണ് ഇടതുപക്ഷം ആലോചിക്കുന്നത്.

Also Read: മുഖ്യമന്ത്രിക്ക് നേരെ ഭീഷണി സന്ദേശം

കോവിഡ് വ്യാപനം രൂക്ഷമാകുന്നതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് ആരോഗ്യവകുപ്പും ജില്ലാ കലക്ടര്‍മാരും ഇന്നലെ നടന്ന ഉന്നതതല യോഗത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നും പൂര്‍ണസഹകരണം ഉണ്ടാവും എന്ന നിലപാടാണ് മറ്റുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കും. എന്നാൽ മുഴുവൻ സമയ ലോക്ക് ഡൗൺ ഒഴിവാക്കി രോഗവ്യാപനം നിയന്ത്രിക്കാനുളള വഴികളാണ് സര്‍ക്കാര്‍ തേടുന്നത്.

Also Read: ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച യുട്യൂബ് ചാനല്‍ നീക്കം ചെയ്തു

നിലവിൽ സർക്കാരിനെതിരെയുള്ള പ്രതിഷേധ സമരങ്ങളില്‍ നിന്ന് യു.ഡിഎഫ് പിന്‍മാറിയിട്ടുണ്ട്. ബിജെപിക്കും സമരം തല്ക്കാരം നിര്‍ത്താന്‍ വിരോധമില്ലെന്നാണ് സൂചനകൾ. ഇന്നലെ മുഖ്യമന്ത്രി പ്രതിപക്ഷനേതാവുമായി ആശയവിനിമയം നടത്തിയിരുന്നു. അതിനാൽത്തന്നെ സര്‍വകക്ഷിയോഗത്തിൽ മുന്നോട്ടുവരുന്ന നിർദ്ദേശങ്ങൾ നിർണായകമാകും.

Also Read: ഇവളെയൊക്കെ വെടിവെച്ച് കൊല്ലാൻ ആരുമില്ലേ? പിസി ജോർജ്

കര്‍ശന നിയന്ത്രണം വേണമെന്ന നിലപാടിലാണ് എൽഡിഎഫും .ബിജെപിയും. ഉചിതമായ നിലപാട് സര്‍വകക്ഷിയോഗത്തിൽ അറിയിക്കുമെന്ന് നേതൃത്വങ്ങൾ അറിയിച്ചു. ലോക്ക് ഡൗൺ ഉണ്ടാവില്ലെങ്കിലും പൊതുജനങ്ങളുടെ പരസ്പരസമ്പര്‍ക്കം ഒഴിവാക്കുന്ന തരത്തിലുള്ള നിയന്ത്രണമാണ് സർക്കാർ ലക്ഷ്യമിടുന്നത്.