LogoLoginKerala

കോവിഡിന്റെ പേരിൽ പ്രതിഷേധ സമരം നിർത്തില്ല; കെ സുരേന്ദ്രൻ

കോവിഡിന്റെ പേരിൽ സർക്കാരിനെതിരെ ബിജെപി സമരം നിര്ത്തില്ലെന്ന് കെ സുരേന്ദ്രൻ. സർവകക്ഷി യോഗത്തിൽ തീരുമാനം അറിയിക്കും. ജനാധിപത്യത്തിൽ സമരങ്ങൾ നിർത്താൻ കഴിയില്ല. അത് ജനങ്ങളുടെ പ്രതിഷേധമാണ്. സമരത്തിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ചർച്ചയാവാം എന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. Also Read: ജ്യോതിയും വന്നില്ല തീയും വന്നില്ല, ഒരു മണ്ണാങ്കട്ടയും വന്നില്ല; വിടി ബല്റാം കർഷകസമരം രാജ്യം മുഴുവൻ ഇടതുമുന്നണികൾ നടത്തുകയാണ്. മോദി സർക്കാരിനെതിരെ സമരം ആവാം എന്നാൽ പിണറായി സർക്കാരിനെതിരെ സമരം പാടില്ല എന്ന നിലപാട് …
 

കോവിഡിന്റെ പേരിൽ സർക്കാരിനെതിരെ ബിജെപി സമരം നിര്‍ത്തില്ലെന്ന് കെ സുരേന്ദ്രൻ. സർവകക്ഷി യോഗത്തിൽ തീരുമാനം അറിയിക്കും. ജനാധിപത്യത്തിൽ സമരങ്ങൾ നിർത്താൻ കഴിയില്ല. അത് ജനങ്ങളുടെ പ്രതിഷേധമാണ്. സമരത്തിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ചർച്ചയാവാം എന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read: ജ്യോതിയും വന്നില്ല തീയും വന്നില്ല, ഒരു മണ്ണാങ്കട്ടയും വന്നില്ല; വിടി ബല്‍റാം

കർഷകസമരം രാജ്യം മുഴുവൻ ഇടതുമുന്നണികൾ നടത്തുകയാണ്. മോദി സർക്കാരിനെതിരെ സമരം ആവാം എന്നാൽ പിണറായി സർക്കാരിനെതിരെ സമരം പാടില്ല എന്ന നിലപാട് ശരിയാണോ എന്നുള്ളതാണ് ഞങ്ങളുടെ ചോദ്യം. മോദി സർക്കാരിനെതിരെ സമരം നടത്തുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് ഇപ്പോൾ പുറത്തുവരുന്നത് എന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Also Read: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ ഇല്ല