Movies

ജോര്‍ജ് കുട്ടിയും കുടുംബവും എന്ത് ചെയ്യുന്നു?

മോഹൻലാൽ നായകനാവുന്ന ദൃശ്യം രണ്ടാം ഭാഗത്തിന്റെ കഥാഗതിയെക്കുറിച്ച് സൂചനകൾ നൽകി സംവിധായകൻ ജീത്തു ജോസഫ്. കൊലപാതകത്തിന് 6 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ജോര്‍ജ് കുട്ടിയുടേയും കുടുംബത്തിന്റേയും ജീവിതമായിരിക്കും ചിത്രത്തിലുണ്ടാവുകയെന്ന് സംവിധായകന്‍ വെളിപ്പെടുത്തുന്നു. ദൃശ്യം ഒന്നില്‍ നിന്നും തികച്ചും വ്യത്യസ്തമായ ചിത്രമായിരിക്കും ദൃശ്യം 2. തീവ്രകഥാസന്ദര്‍ഭങ്ങളുടെ അവതരണമായിരിക്കും ദൃശ്യം 2 എന്നും സംവിധായകൻ കൂട്ടിച്ചേർക്കുന്നു.

Also Read: ഒരു ഫെമിനിസ്റ്റിന് ‘ഭര്‍ത്താക്കന്‍മാരെ’ ആവശ്യമില്ല; റിമ കല്ലിങ്കൽ

ദൃശ്യം രണ്ടാംഭാഗം പൂര്‍ണമായും ഒരു കുടുംബചിത്രമായിരിക്കും. ഒന്നാംഭാഗവും അങ്ങനെയായിരുന്നു തീരുമാനിച്ചിരുന്നത്. ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും മാത്രമാണ് അതില്‍ മുഖ്യമായും ഉണ്ടായിരുന്നത്. പക്ഷേ 2ല്‍ അതുമുണ്ടാകില്ല. കൊലപാതകത്തിന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ് കുട്ടിയും കുടുംബവും എന്ത് ചെയ്യുന്നു, അവരുടെ മാനസിക സംഘര്‍ഷങ്ങള്‍, നാട്ടുകാര്‍ക്ക് ജോർജ് കുട്ടിയുടെ കുടുംബത്തോടുള്ള സമീപനം, പോലിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍, അത് അവര്‍ എങ്ങനെ നേരിടുന്നു എന്നതൊക്കെയായിരിക്കുമെന്നും അദ്ദേഹം സൂചനകൾ നൽകി.

Also Read:  യൂട്യൂബിലെ ഫെമിനിസ്റ്റ് വിരുദ്ധ പരാമര്‍ശം: തെളിവെടുപ്പ് ഇന്ന്

ആദ്യ ഭാഗം വിജയമായപ്പോഴും ഒരു രണ്ടാം ഭാഗത്തിന് സാധിക്കില്ലെന്ന് തന്നെയാണ് കരുതിയത്. എന്നാൽ ലോക്ക് ഡൗൺ സമയത്ത് പറ്റിയ കഥ ഉരുത്തിരിഞ്ഞു വരികയായിരുന്നു. ആദ്യം ചെയ്തത് രണ്ടാം ഭാഗം ചെയ്യരുതെന്ന് പറഞ്ഞവര്‍ക്ക് ഈ കഥ വായിക്കാന്‍ കൊടുക്കുക എന്നതായിരുന്നു. അവരെല്ലാം പറഞ്ഞത് ഇത് നല്ല കഥയുള്ള ഒരു നല്ല ചിത്രമാകുമെന്നാണ്.

Also Read:  വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നൽകി 45 ലക്ഷം തട്ടി

എല്ലാം ഒത്തുവന്നാല്‍ ജനുവരിയില്‍ ചിത്രം റിലീസിനെത്തിക്കാമെന്നാണ് കരുതുന്നത്. കോവിഡിന് ശേഷം പ്രേക്ഷകരെ തിയറ്ററില്‍ എത്തിക്കാന്‍ പാകത്തിനുള്ള ഒരു ചിത്രമായി ഇതുമാറുമെന്നുമുള്ള പ്രതീക്ഷയിലാണ് ചിത്രമൊരുക്കുന്നതെന്നും, സിനിമമേഖലയില്‍ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഇത്തരം ചിത്രങ്ങള്‍ തിയറ്ററുകളിലെത്തണമെന്നും ജിത്തു ജോസഫ് വ്യക്തമാക്കി.

Also Read:  കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു; ഇന്നത്തെ സർവ്വകക്ഷിയോഗം നിർണായകം

റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ജിത്തു ജോസഫ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പ്രത്യേക കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പുനരാരംഭിച്ച ദൃശ്യം 2 ന്റെ ഷൂട്ടിംഗ് നിലവിൽ എട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ഒരു സാധാരണക്കാരന്റെ ജീവിതം കടന്നുപോകുന്ന പ്രശ്നങ്ങളും അവതരിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളുള്ള ഒരു കുടുംബചിത്രമായിരിക്കും ദൃശ്യം രണ്ടെന്നും 2020 കോവിഡ് കാലമായതിനാല്‍ 2019ന്റെ പശ്ചത്തലത്തിലായിരിക്കും ചിത്രം ഒരുങ്ങുകയെന്നും ജിത്തു ജോസഫ് പറയുന്നു.

Also Read:  ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച യുട്യൂബ് ചാനല്‍ നീക്കം ചെയ്തു

Related Articles

Back to top button

buy windows 11 pro test ediyorum