LogoLoginKerala

വിനയന്റെ വിലക്ക്: ഫെഫ്ക സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി

സംവിധായകന് വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക സമര്പ്പിച്ച ഹര്ജി സുപ്രീംകോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് അമ്മ ഭാരവാഹികളായിരുന്ന ഇന്നസന്റ്, ഇടവേള ബാബു, ഫെഫ്ക ഭാരവാഹികളായിരുന്ന ബി.ഉണ്ണിക്കൃഷ്ണൻ, സിബി മലയിൽ എന്നിവർക്കും കമ്മിഷൻ പിഴ ചുമത്തിയിരുന്നു. ഈ പിഴത്തുക കുറയ്ക്കില്ലെന്നും സുപ്രീംകോടതി അറിയിച്ചു. വിനയന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ടു ചലച്ചിത്ര സംഘടനകളായ ‘അമ്മ’യ്ക്കും ‘ഫെഫ്ക’യ്ക്കും പിഴ ചുമത്തിയ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലുകൾ നാഷനൽ കമ്പനി ലോ അപ്ലറ്റ് ട്രൈബ്യൂണൽ തള്ളിയിരുന്നു. …
 

സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് അമ്മ ഭാരവാഹികളായിരുന്ന ഇന്നസന്റ്, ഇടവേള ബാബു, ഫെഫ്ക ഭാരവാഹികളായിരുന്ന ബി.ഉണ്ണിക്കൃഷ്ണൻ, സിബി മലയിൽ എന്നിവർക്കും കമ്മിഷൻ പിഴ ചുമത്തിയിരുന്നു. ഈ പിഴത്തുക കുറയ്ക്കില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

വിനയന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ടു ചലച്ചിത്ര സംഘടനകളായ ‘അമ്മ’യ്ക്കും ‘ഫെഫ്ക’യ്ക്കും പിഴ ചുമത്തിയ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലുകൾ നാഷനൽ കമ്പനി ലോ അപ്‌ലറ്റ് ട്രൈബ്യൂണൽ തള്ളിയിരുന്നു.

വിനയന്റെ പരാതിയെത്തുടർന്ന് 2017 മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് അമ്മയ്ക്കു 4 ലക്ഷം രൂപയും ഫെഫ്കയ്ക്ക് 81,000 രൂപയും കമ്മിഷൻ പിഴ ചുമത്തിയത്. സംഘടനകൾ തനിക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയെന്നും ചലച്ചിത്ര നടീനടൻമാരെ തന്റെ ചിത്രങ്ങളിൽ അഭിനയിക്കുന്നതിൽ നിന്നു വിലക്കിയെന്നും ആയിരുന്നു വിനയന്റെ പരാതിയിൽ പരാമർശിച്ചത്.