LogoLoginKerala

മുതിർന്ന നേതാക്കളുടെ രാജിയില്‍ പ്രതിസന്ധിയിലായി യുഡിഎഫ്

മുന്നണിയിലെ മുതിർന്ന നേതാക്കളായ ബെന്നി ബെഹനാന്റെയും കെ. മുരളീധരന്റെയും രാജിയില് പ്രതിസന്ധിയിലായി കോണ്ഗ്രസും യു.ഡി.എഫും. എം.എം ഹസനെ യു.ഡി.എഫ് കണ്വീനറായി ഉടന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം പ്രചാരണ സമിതി അധ്യക്ഷനെ തത്കാലം തീരുമാനിക്കേണ്ടെന്നാണ് നേതൃത്വത്തിന്റെ നിലപാട്. കെപിസിസി പ്രചരണ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കോണ്ഗ്രസിനെതിരെ കടുത്ത വിമര്ശനവുമായി കെ മുരളീധരന് എംപി രംഗത്തെത്തിയിട്ടുണ്ട്. പാര്ട്ടിയുടെ പ്രവര്ത്തനത്തില് തൃപ്തനല്ല. കൂടിയായലോചനകള് നടക്കുന്നില്ല. മാധ്യമങ്ങളില്നിന്നാണ് പല കാര്യങ്ങളും അറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുനഃസംഘടനയില് അഭിപ്രായ വ്യത്യാസമുണ്ട്. അത് പരസ്യപ്പെടുത്തുന്നില്ല. …
 

മുന്നണിയിലെ മുതിർന്ന നേതാക്കളായ ബെന്നി ബെഹനാന്റെയും കെ. മുരളീധരന്റെയും രാജിയില്‍ പ്രതിസന്ധിയിലായി കോണ്‍ഗ്രസും യു.ഡി.എഫും. എം.എം ഹസനെ യു.ഡി.എഫ് കണ്‍വീനറായി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം പ്രചാരണ സമിതി അധ്യക്ഷനെ തത്കാലം തീരുമാനിക്കേണ്ടെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

കെപിസിസി പ്രചരണ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തനല്ല. കൂടിയായലോചനകള്‍ നടക്കുന്നില്ല. മാധ്യമങ്ങളില്‍നിന്നാണ് പല കാര്യങ്ങളും അറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുനഃസംഘടനയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അത് പരസ്യപ്പെടുത്തുന്നില്ല. പാര്‍ട്ടി വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ വിഴുപ്പലക്കാനില്ലെന്നും മുരളീധരൻ പറഞ്ഞു.

ബെന്നി ബെഹനാന്‍ യുഡിഎഫ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയായിരുന്നു മുരളീധരന്റെ രാജി. കെപിസിസി പുനസംഘടനയില്‍ മുരളീധരന്‍ നല്‍കിയ പേരുകള്‍ പരിഗണിക്കാത്തതിലാണ് അദ്ദേഹം ഇടഞ്ഞിരിക്കുന്നതെന്നാണ് വിവരം. ഇതാണ് പെട്ടെന്നുള്ള രാജിക്ക് കാരണമെന്നും സൂചനകളുണ്ട്. അതേസമയം തന്റെ രാജിയുടെ പേരില്‍ അഭിപ്രായം പറഞ്ഞ് പ്രതിസന്ധിയിലുള്ള പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കാനില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.