Other News

ഇവളെയൊക്കെ വെടിവെച്ച് കൊല്ലാൻ ആരുമില്ലേ? പിസി ജോർജ്

യൂട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി പിസി ജോര്‍ജ് എംഎല്‍എ. തെറിവിളിക്കുന്ന സ്ത്രീകള്‍ സ്ത്രീത്വത്തിന്റെ വിലകളയുകയാണെന്നും ഇതൊക്കെയാണോ ഫെമിനിസമെന്നും തുടങ്ങിയ പരാമര്‍ശങ്ങളാണ് പിസി ജോര്‍ജ് നടത്തിയത്. സംഭവത്തെ തുടർന്ന് മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

അവരുടെ ഭര്‍ത്താക്കന്‍മാരാണ് വിജയ് പി നായരെ അടിച്ചിരുന്നതെങ്കില്‍ താന്‍ കയ്യടിക്കുമായിരുന്നെന്നും സ്ത്രീകള്‍ ആയുധമെടുക്കേണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു. ഇതു കണ്ടപ്പോള്‍ ഒരുപാട് വിഷമം തോന്നി. ഫെമിനിസത്തിന് വിലയില്ലേ? സ്ത്രീത്വത്തിന് വിലയില്ലേ? വിജയ് നായര്‍ എന്ന പൊട്ടന്‍ പറഞ്ഞത് ഒട്ടും ശരിയല്ല. ഇത്രമോശം ഭാഷയില്‍ ഒരു സ്ത്രീയെയും പറയരുതെന്നാണ് എന്റെ പക്ഷം. ഇവരുപോയി അവന് രണ്ട് അടികൊടുത്തിട്ട് വന്നിരുന്നെങ്കിലും ഇത്ര പ്രശ്‌നമില്ലായിരുന്നു. ഇത് അതാണോ ചെയ്‌തേ. ചൊറിയണം മുണ്ടിനടിയില്‍ ഇടുക, മഷി ഒഴിക്കുക, കേട്ടാലറയ്ക്കുന്ന തെറി വിളിക്കുക. അതില്‍ ആ തെറി വിളിക്കുന്ന പെണ്‍കുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി. അത്രമാത്രം കേട്ടാലറക്കുന്ന തെറിവിളി. ഇതാണോ ഫെമിനിസം. ഇങ്ങനെയാണോ സ്ത്രീത്വം. ഈ പറയുന്നവര്‍ ആംബുലന്‍സില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ എവിടെയായിരുന്നു. അപ്പോള്‍ ഇതെല്ലാം പേരുണ്ടാക്കാനുള്ള വേലയാണ്’ പി.സി.ജോര്‍ജ് പറഞ്ഞു.

പ്രതിഷേധത്തില്‍ പങ്കെടുത്ത ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ എംഎല്‍എ ഇതെല്ലാം ഭാരതസംസ്‌കാരത്തിന് എതിരാണെന്നും ‘ഇവളെയൊക്കെ വെടിവെച്ചു കൊല്ലാന്‍ ആരുമില്ലേ’ എന്നടക്കം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പിള്ളേര് ഇന്നലെ അവളുടെ ഫേസ്ബുക്ക് കുറിപ്പുകള്‍ എന്നെ കൊണ്ടുവന്ന് കാണിച്ചു. എന്റെ ദൈവമേ, അതൊക്കെ നമ്മുടെ പെണ്‍പിള്ളേരും ചെറുപ്പക്കാര്‍ പിളേളരും കണ്ടാലുളള അവസ്ഥ ആലോചിച്ച് നോക്കിക്കേ’, പി സി ജോര്‍ജ് പറയുന്നു.

Related Articles

Back to top button

buy windows 11 pro test ediyorum