LogoLoginKerala

ലൈഫ് മിഷന്‍ ക്രമക്കേടില്‍ രാഷ്ട്രീയ നേതൃത്വത്തിന് പങ്കില്ല; സ്വപ്ന സുരേഷ്

തൃശൂർ വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതിയുമായി മന്ത്രി പുത്രന് ബന്ധമില്ലെന്ന് സ്വര്ണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴിനൽകി. മന്ത്രിയുടെ മകനുമായി കമ്മീഷന് ഇടപാട് നടന്നിട്ടില്ലെന്നും രാഷ്ട്രീയ നേതൃത്വത്തിലെ ആര്ക്കും കമ്മീഷന് ഇടപാടില് പങ്കില്ലെന്നും സ്വപ്ന എന്ഐഎ അന്വേഷണ സംഘത്തോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിനൊപ്പം എന്ഐഎ നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്നയുടെ വെളിപ്പെടുത്തല്. Also Read: സച്ചി ചെയ്യാനിരുന്ന പൃഥ്വിരാജ് ചിത്രം വരുന്നു; സംവിധാനം ജയന് നമ്പ്യാര് അതേസമയം മന്ത്രിയുടെ മകനൊപ്പം താന് …
 

തൃശൂർ വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിയുമായി മന്ത്രി പുത്രന് ബന്ധമില്ലെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷ് മൊഴിനൽകി. മന്ത്രിയുടെ മകനുമായി കമ്മീഷന്‍ ഇടപാട് നടന്നിട്ടില്ലെന്നും രാഷ്ട്രീയ നേതൃത്വത്തിലെ ആര്‍ക്കും കമ്മീഷന്‍ ഇടപാടില്‍ പങ്കില്ലെന്നും സ്വപ്‌ന എന്‍ഐഎ അന്വേഷണ സംഘത്തോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനൊപ്പം എന്‍ഐഎ നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.

Also Read: സച്ചി ചെയ്യാനിരുന്ന പൃഥ്വിരാജ് ചിത്രം വരുന്നു; സംവിധാനം ജയന്‍ നമ്പ്യാര്‍

അതേസമയം മന്ത്രിയുടെ മകനൊപ്പം താന്‍ നില്‍ക്കുന്ന ചിത്രം കൃത്രിമമല്ലെന്നും സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്. ദുബായിലെ ആഡംബര ഹോട്ടലില്‍ വെച്ച് യാദൃശ്ചികമായാണ് കൂടിക്കാഴ്ച്ച സംഭവിച്ചത്. സൗഹൃദ കൂട്ടായ്മക്കിടെയുള്ള ദൃശ്യം പകര്‍ത്തുമ്പോള്‍ സ്വര്‍ണക്കടത്തുകേസിലെ കൂട്ടുപ്രതികളായ സരിത്തും സന്ദീപ് നായരും മന്ത്രിപുത്രനും ഒപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. മന്ത്രിപുത്രനെ കണ്ടത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമല്ല. സരിത്തിനും സന്ദീപ് നായര്‍ക്കുമൊപ്പം ഹോട്ടലിലെത്തിയപ്പോഴാണ് അത് സംഭവിച്ചത്. സ്വപ്ന സുരേഷ് പറഞ്ഞു.

Also Read: 7445 പേർക്കുകൂടി കോവിഡ്; 6965 സമ്പർക്ക രോഗികൾ; ആകെ മരണം 677