LogoLoginKerala

സുരേഷ്‌ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്

കേന്ദ്രസര്ക്കാരില് വന് അഴിച്ചുപണിക്കൊരുങ്ങി ബിജെപി ദേശീയ നേതൃത്വം. കേരളത്തില് നിന്നുള്പ്പെടെ 28 പുതിയ മന്ത്രിമാരെക്കൂടി നിയമിക്കുമെന്നാണ് സൂചന. ഇതിൽ ഒരു മന്ത്രിസ്ഥാനമാണ് കേരളത്തിന് ഉറപ്പുനല്കിയിരിക്കുന്നത്. മുന് കേന്ദ്രമന്ത്രി അല്ഫോന്സ് കണ്ണന്താനവും രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രിസ്ഥാനത്തിനായി ശക്തമായി രംഗത്തുണ്ടെങ്കിലും കേരള ഘടകത്തിന്റെ പിന്തുണ സുരേഷ് ഗോപിക്കാണെന്നാണ് റിപ്പോർട്ടുകൾ. Also Read: എ. പി. അബ്ദുല്ലക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷൻ സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം കേരളത്തില് പാര്ട്ടിയുടെ വളര്ച്ചയ്ക്ക് ശക്തി പകരുമെന്ന് കേന്ദ്ര നേതൃത്വവും കരുതുന്നുണ്ട്. മന്ത്രിസഭയില് വന് അഴിച്ചുപണിക്കാണ് …
 

കേന്ദ്രസര്‍ക്കാരില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി ബിജെപി ദേശീയ നേതൃത്വം. കേരളത്തില്‍ നിന്നുള്‍പ്പെടെ 28 പുതിയ മന്ത്രിമാരെക്കൂടി നിയമിക്കുമെന്നാണ് സൂചന. ഇതിൽ ഒരു മന്ത്രിസ്ഥാനമാണ് കേരളത്തിന് ഉറപ്പുനല്‍കിയിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രിസ്ഥാനത്തിനായി ശക്തമായി രംഗത്തുണ്ടെങ്കിലും കേരള ഘടകത്തിന്‍റെ പിന്തുണ സുരേഷ് ഗോപിക്കാണെന്നാണ് റിപ്പോർട്ടുകൾ.

Also Read: എ. പി. അബ്ദുല്ലക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷൻ

സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം കേരളത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ശക്തി പകരുമെന്ന് കേന്ദ്ര നേതൃത്വവും കരുതുന്നുണ്ട്. മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിക്കാണ് സാധ്യത. മന്ത്രിമാരുടെ വകുപ്പുകളിലും അഴിച്ചുപണി ഉണ്ടാകും. നിര്‍മ്മലാ സീതാരാമന് ധനവകുപ്പ് നഷ്ടമായേക്കുമെന്നും സൂചനകളുണ്ട്.

Also Read: ദീപിക പദുക്കോണിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു

അതേസമയം മികച്ച പ്രകടനം കാഴ്ചവച്ച ചില സഹമന്ത്രിമാര്‍ക്ക് ക്യാബിനറ്റ് പദവിയിലേയ്ക്ക് പ്രമോഷനും പ്രതീക്ഷിക്കുന്നുണ്ട്. പുനസംഘടന ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: അനശ്വര ഗായകന് വിട; ചിത്രങ്ങൾ കാണാം