LogoLoginKerala

പുതുശ്ശേരി എത്തി; ശക്തിയാർജ്ജിച്ച് ജോസഫ് ഗ്രൂപ്പ്

കെ.എം.മാണിയുടെ വിശ്വസ്തനായ ജോസഫ് എം. പുതുശേരി ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് പിരിഞ്ഞ ശേഷം പിജെ ജോസഫിന്റെ തൊടുപുഴയിലെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തി. പത്തനംതിട്ട ജില്ലയിലെ ഒരുപറ്റം നേതാക്കളോടൊപ്പമാണ് പുതുശ്ശേരിയെത്തിയത്. Also Read: ലഹരിമരുന്ന് കേസ്; ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നു പുതുശേരിയും കൂട്ടാളികളും എത്തിയതോടെ കൂടുതൽ ശക്തിയാർജ്ജിച്ചെന്ന് കേരള കോണ്ഗ്രസ് ജോസഫ് ഗ്രൂപ്പ് വ്യക്തമാക്കി. ഇനിയും കൂടുതല് നേതാക്കളും പ്രവർത്തകരും എത്തുമെന്നാണ് പ്രതീക്ഷയെന്ന് പി.ജെ.ജോസഫ് പറഞ്ഞു. ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള ജോസ് കെ.മാണിയുടെ നീക്കം ആത്മഹത്യാപരമാണെന്ന് ജോസഫ് …
 

കെ.എം.മാണിയുടെ വിശ്വസ്തനായ ജോസഫ് എം. പുതുശേരി ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് പിരിഞ്ഞ ശേഷം പിജെ ജോസഫിന്റെ തൊടുപുഴയിലെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തി. പത്തനംതിട്ട ജില്ലയിലെ ഒരുപറ്റം നേതാക്കളോടൊപ്പമാണ് പുതുശ്ശേരിയെത്തിയത്.

Also Read: ലഹരിമരുന്ന് കേസ്; ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നു

പുതുശേരിയും കൂട്ടാളികളും എത്തിയതോടെ കൂടുതൽ ശക്തിയാർജ്ജിച്ചെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വ്യക്തമാക്കി. ഇനിയും കൂടുതല്‍ നേതാക്കളും പ്രവർത്തകരും എത്തുമെന്നാണ് പ്രതീക്ഷയെന്ന് പി.ജെ.ജോസഫ് പറഞ്ഞു. ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള ജോസ് കെ.മാണിയുടെ നീക്കം ആത്മഹത്യാപരമാണെന്ന് ജോസഫ് എം.പുതുശ്ശേരി മുന്നറിയിപ്പ് നൽകിയിരുന്നു.

Also Read: കെ. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ

കോരളാ കോണ്‍ഗ്രസിന്റെ ഒരുമയാണ് ലക്ഷ്യം. കെ.എം. മാണിയെ തള്ളിപ്പറഞ്ഞവര്‍ക്കൊപ്പം ചേരാന്‍ ജോസ് കെ മാണി നടത്തുന്ന ശ്രമങ്ങളോട് ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും എതിര്‍പ്പാമെന്ന് ജോസഫ് എം.പുതുശ്ശേരി പറയുന്നു. ഇതിനോടകം കണ്ണൂരും പത്തനംതിട്ടയുമടക്കം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ജോസിന്‍റെ നിലപാടില്‍ അതൃപ്തരായ കൂടുതല്‍ പ്രവര്‍ത്തകര്‍ പാർട്ടി വിട്ടുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ.

Also Read: കള്ളപ്പണം; ബിനീഷ് കോടിയേരിക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ്