LogoLoginKerala

കെ. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് ഗൺമാനെ നൽകണമെന്ന് കോഴിക്കോട് കമ്മീഷണർക്ക് ഇന്റലിജൻസ് എഡിജിപിയുടെ നിർദ്ദേശം. നിലവിലെ സാഹചര്യത്തിൽ കെ സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷയുടെ ആവശ്യമുണ്ടെന്നാണ് ഇന്റലിജൻസ് കണ്ടെത്തൽ. അതേസമയം ഒരുഘട്ടത്തിലും താൻ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും, ഈ സുരക്ഷാ സംവിധാനത്തെക്കുറിച്ച് തനിക്ക് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും തത്ക്കാലം സുരക്ഷാ സ്വീകരിക്കുന്നില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. പൊതുജനസേവനത്തിനായി ഇറങ്ങുമ്പോൾ രണ്ടു പൊലീസുകാരെ കൂടെ കൊണ്ടുനടക്കുന്നത് പ്രായോഗികമല്ലെന്നും സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സുരക്ഷ സംവിധാനം തനിക്ക് ആവശ്യമില്ലെന്നും …
 

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് ഗൺമാനെ നൽകണമെന്ന് കോഴിക്കോട് കമ്മീഷണർക്ക് ഇന്റലിജൻസ് എഡിജിപിയുടെ നിർദ്ദേശം. നിലവിലെ സാഹചര്യത്തിൽ കെ സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷയുടെ ആവശ്യമുണ്ടെന്നാണ് ഇന്റലിജൻസ് കണ്ടെത്തൽ.

അതേസമയം ഒരുഘട്ടത്തിലും താൻ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും, ഈ സുരക്ഷാ സംവിധാനത്തെക്കുറിച്ച് തനിക്ക് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും തത്ക്കാലം സുരക്ഷാ സ്വീകരിക്കുന്നില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

പൊതുജനസേവനത്തിനായി ഇറങ്ങുമ്പോൾ  രണ്ടു പൊലീസുകാരെ കൂടെ കൊണ്ടുനടക്കുന്നത് പ്രായോഗികമല്ലെന്നും സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സുരക്ഷ സംവിധാനം തനിക്ക് ആവശ്യമില്ലെന്നും കെ സുരേന്ദ്രൻ വെളിപ്പെടുത്തി.

കേന്ദ്ര സർക്കാർ അനുവദിച്ച വൈ കാറ്റഗറി സുരക്ഷവരെ വേണ്ടെന്നു വെച്ചതാണെന്നും നിലവിൽ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയതല്ലാതെ മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.