LogoLoginKerala

പ്രധാനമന്ത്രി മോദിയെ വ്യക്തിപരമായി വിമർശിച്ച് ഇമ്രാന്‍ ഖാന്‍

ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഇമ്രാൻ ഖാന്റെ പരാമര്ശത്തില് പ്രതിഷേധിച്ച് ഐക്യരാഷ്ട്ര സഭാ ജനറല് അസ്സംബ്ലിയുടെ 75-ാം സമ്മേളനത്തില് നിന്നും ഇന്ത്യന് പ്രതിനിധി ഇറങ്ങിപ്പോയി. യുഎന് പൊതു സഭയെ അഭിസംബോധന ചെയ്ത സംസാരിക്കവേ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യക്തിപരമായ പരാമര്ശങ്ങള് നടത്തിയപ്പോഴായിരുന്നു പ്രതിഷേധം. പ്രസംഗത്തില് മോദിക്കെതിരെ വിമര്ശനവുമായി ഇമ്രാന് ഖാന് സംസാരിച്ചതോടെ ഇന്ത്യന് നയതന്ത്രജ്ഞന് മിജിറ്റോ വിനിറ്റോ സഭയില് നിന്നും എഴുന്നേറ്റു നടക്കുകയായിരുന്നു.ഈ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ് അതേസമയം, …
 

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഇമ്രാൻ ഖാന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഐക്യരാഷ്ട്ര സഭാ ജനറല്‍ അസ്സംബ്ലിയുടെ 75-ാം സമ്മേളനത്തില്‍ നിന്നും ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി. യുഎന്‍ പൊതു സഭയെ അഭിസംബോധന ചെയ്ത സംസാരിക്കവേ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയപ്പോഴായിരുന്നു പ്രതിഷേധം.

പ്രസംഗത്തില്‍ മോദിക്കെതിരെ വിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍ സംസാരിച്ചതോടെ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ മിജിറ്റോ വിനിറ്റോ സഭയില്‍ നിന്നും എഴുന്നേറ്റു നടക്കുകയായിരുന്നു.ഈ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌

അതേസമയം, ഇന്ത്യക്കെതിരെ ഇമ്രാൻ ഖാൻ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് യുഎന്നിലെ ഇന്ത്യന്‍ സ്ഥിരാംഗം ടിഎസ് തിരുമൂര്‍ത്തിയും രംഗത്തെത്തി. പാക് പ്രധാനമന്ത്രിയുടേത് നയതന്ത്ര നിലപാടുകള്‍ക്ക് ചേര്‍ന്ന പരാമര്‍ശമല്ലെമന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം പാകിസ്താന്‍ സ്വന്തം മണ്ണില്‍ ചെയ്യുന്ന നടപടികള്‍ മറച്ച് വയ്ക്കുകയാണെന്നും കുറ്റപ്പെടുത്തി. പാകിസ്താനില്‍ ഭീകരത പ്രോത്സാഹിപ്പിക്കുന്നു, അവിടെ ന്യൂനപക്ഷങ്ങളെ ആക്രമണത്തിന് ഇരയാക്കുകും ചുഷണം ചെയ്യുകയുമാണ്. പാക് പ്രധാനമന്ത്രി അസത്യം പ്രചരിപ്പിക്കുകയാണ്. തക്ക മറുപടി നല്‍കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്ര സഭാ ജനറല്‍ അസ്സംബ്ലിയുടെ 75-ാം സമ്മേളനത്തെ അഭിസംബോധന ചെയ്യും. പൊതു ചര്‍ച്ചയില്‍ ശനിയാഴ്ച ഉച്ചയ്ക്കു മുന്‍പ് നടക്കുന്ന ആദ്യത്തെ പ്രസംഗം മോദിയുടേതായിരിക്കും. അസംബ്ലിയില്‍ പാകിസ്താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

വീഡിയോ കാണാം: