LogoLoginKerala

കള്ളപ്പണം; ബിനീഷ് കോടിയേരിക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ്

സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്കെതിരെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണ നിരോധനനിയമപ്രകാരമാണ് കേസ്. ബിനീഷിന്റെ കച്ചവടങ്ങളുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങള് നടന്നതായുള്ള ആധികാരികമായ തെളിവുകള് അന്വേഷണസംഘത്തിന് ലഭിച്ചെന്നാണ് സൂചനകൾ. Also Read: എസ്.പി.ബിയ്ക്ക് വിട ചൊല്ലി മലയാള സിനിമാലോകം ബിനീഷിന്റെ മുഴുവന് ആസ്തിയും ക്രയവിക്രയം ചെയ്യുന്നതിന് അനുമതി വേണമെന്ന് സൂചിപ്പിച്ചുകൊണ്ട് എന്ഫോഴ്സ്മെന്റ ഡയറക്ടറേറ്റ് രജിസ്ട്രേഷന് വകുപ്പിന് കത്തുനല്കിയിട്ടുണ്ട്. ബിനീഷിന്റെ മുഴുവന് ആസ്തിയും കണ്ടെത്താനും എൻഫോഴ്സ്മെന്റ് നിര്ദേശം നല്കിയിട്ടുണ്ട്. കൂടാതെ ബിനീഷിന്റെ സ്വത്തുക്കള് മരവിപ്പിക്കാനുള്ള …
 

സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണ നിരോധനനിയമപ്രകാരമാണ് കേസ്. ബിനീഷിന്റെ കച്ചവടങ്ങളുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായുള്ള ആധികാരികമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചെന്നാണ് സൂചനകൾ.

Also Read: എസ്.പി.ബിയ്ക്ക് വിട ചൊല്ലി മലയാള സിനിമാലോകം

ബിനീഷിന്റെ മുഴുവന്‍ ആസ്തിയും ക്രയവിക്രയം ചെയ്യുന്നതിന് അനുമതി വേണമെന്ന് സൂചിപ്പിച്ചുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പിന് കത്തുനല്‍കിയിട്ടുണ്ട്. ബിനീഷിന്റെ മുഴുവന്‍ ആസ്തിയും കണ്ടെത്താനും എൻഫോഴ്‌സ്‌മെന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ബിനീഷിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് എന്‍ഫോഴ്‌സ്‌മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Also Read: ഇതിഹാസ ഗായകന് വിട; എസ്‌പിബി പാടിയത് നാല്‍പ്പതിനായിരത്തിലേറെ പാട്ടുകള്‍!

അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസ്, ബംഗളൂരു മയക്കുമരുന്ന് കേസ് എന്നിവയുമായി ബന്ധപ്പെട്ട് ഈ മാസം 9ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഈ മൊഴി വിശദമായി പരിശോധിച്ചുകൊണ്ടാണ് കേസെടുത്തിരിക്കുന്നത്. ബംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയായ അനൂപ് മുഹമ്മദും ബിനീഷും തമ്മില്‍ അടുത്ത ബന്ധമുള്ളതായി അന്വേഷണസംഘം കണ്ടത്തിയിരുന്നു.

Also Read: എസ് പി ബിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി