LogoLoginKerala

സർക്കാരിനെ അട്ടിമറിക്കാൻ ആർഎസ്എസ് നീക്കം; ഡിവൈഎഫ്ഐ

ഇടതു സർക്കാരിനെ അട്ടിമറിക്കാനുള്ള ആർ.എസ്.എസിന്റെ രാഷ്ട്രീയ പദ്ധതിയാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടപ്പാക്കുന്ന അട്ടിമറിക്ക് കോൺഗ്രസും കൂട്ടു നിൽക്കുന്നു. സംസ്ഥാന സർക്കാരിനെതിരെ ആർ.എസ്.എസും കോൺഗ്രസും ഒന്നിച്ചാണ് പരാതി നൽകുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരായ കേസിൽ ഡി.വൈ.എഫ്.ഐ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും റഹീം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനും അനിൽ അക്കരയും പരാതികൾ നൽകിയ ഉടൻ …
 

ഇടതു സർക്കാരിനെ അട്ടിമറിക്കാനുള്ള ആർ.എസ്.എസിന്റെ രാഷ്ട്രീയ പദ്ധതിയാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടപ്പാക്കുന്ന അട്ടിമറിക്ക് കോൺഗ്രസും കൂട്ടു നിൽക്കുന്നു. സംസ്ഥാന സർക്കാരിനെതിരെ ആർ.എസ്.എസും കോൺഗ്രസും ഒന്നിച്ചാണ് പരാതി നൽകുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരായ കേസിൽ ഡി.വൈ.എഫ്.ഐ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും റഹീം വാർത്താ സമ്മേ‌ളനത്തിൽ പറഞ്ഞു.

യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനും അനിൽ അക്കരയും പരാതികൾ നൽകിയ ഉടൻ നടപടി ഉണ്ടായി. എന്നാൽ ടൈറ്റാനിയം കേസിൽ സംസ്ഥാനം അന്വേഷണം ആവശ്യപ്പെട്ടിട്ട് ഇതുവരെ നടപടി ഉണ്ടായില്ല. എല്ലാ പരാതികളും കേന്ദ്രം അന്വേഷിക്കുമെങ്കിൽ എന്തുകൊണ്ട് വി മുരളീധരനും അനിൽ നമ്പ്യാർക്കുമെതിരെ നടപടി ഉണ്ടായില്ലെന്നും റഹിം ചോദിച്ചു.