LogoLoginKerala

ദീപിക പദുക്കോണിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു

ബോളിവുഡ് മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട നടി ദീപിക പദുക്കോണിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. അഞ്ച് മണിക്കൂറിലധികം നർക്കോട്ടിക്ക് ബ്യൂറോ താരത്തിനെ ചോദ്യം ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ 9: 45 നാണ് ദീപിക എൻസിബി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. ദീപിക എൻസിബി ഓഫീസിൽ നിന്നും പുറത്തു പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ദീപികയുടെ മാനേജർ കരിഷ്മ പ്രകാശും എൻസിബി ഓഫീസ് വിട്ടെന്നാണ് റിപ്പോർട്ടുകൾ. Also Read: കഞ്ചാവ് വേണ്ട, ഹാഷിഷ് …
 

ബോളിവുഡ് മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട നടി ദീപിക പദുക്കോണിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. അഞ്ച് മണിക്കൂറിലധികം നർക്കോട്ടിക്ക് ബ്യൂറോ താരത്തിനെ ചോദ്യം ചെയ്‌തു എന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ 9: 45 നാണ് ദീപിക എൻസിബി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. ദീപിക എൻസിബി ഓഫീസിൽ നിന്നും പുറത്തു പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ദീപികയുടെ മാനേജർ കരിഷ്മ പ്രകാശും എൻസിബി ഓഫീസ് വിട്ടെന്നാണ് റിപ്പോർട്ടുകൾ.

Also Read: കഞ്ചാവ് വേണ്ട, ഹാഷിഷ് മതി; വാട്‌സ് ആപ്പ് സന്ദേശം എന്റെ; ദീപിക

അതേസമയം കരൺ ജോഹറിന്റെ ധർമ്മയിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിജോലിചെയ്തിരുന്ന ക്ഷിതിജിനെ എൻസിബി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നിന്ന് ചെറിയ അളവിൽ കഞ്ചാവ് എൻ‌സി‌ബി പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്.

Also Read: ലഹരിമരുന്ന് കേസ്; ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നു

അന്വേഷണസംഘം വീണ്ടെടുത്ത വാട്ട്‌സ്ആപ്പ് ചാറ്റിൽ കരിഷ്മ പ്രകാശുമായി ലഹരിമരുന്നുകളെക്കുറിച്ച് ചാറ്റിങ് നടത്തിയതായി ദീപിക പദുക്കോൺ സമ്മതിച്ചിട്ടുണ്ട്. കഞ്ചാവ് ആണെങ്കില്‍ വേണ്ട, ഹാഷിഷ് മതിയെന്നാണ് ചാറ്റിൽ ദീപിക ആവശ്യപ്പെടുന്നത്. നർക്കോട്ടിക്ക് ബ്യൂറോയിലെ വനിതാ ഉദ്യോഗസ്ഥരടക്കം അഞ്ച് പേരുടെ സംഘമാണ് നടിയെ ചോദ്യം ചെയ്തതത് എന്നാണ് റിപ്പോർട്ടുകൾ.

Also Read: മയക്കുമരുന്ന് കേസ്; വാട്ട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ ദീപിക