LogoLoginKerala

ഇതിഹാസ ഗായകന് വിട; എസ്‌പിബി പാടിയത് നാല്‍പ്പതിനായിരത്തിലേറെ പാട്ടുകള്‍!

സംവിധാകയന് ആരുമായിക്കൊള്ളട്ടെ, നായകന് ആരുമാകട്ടെ, സംഗീതസംവിധായകന് ആരുമാകട്ടെ ഗായകന് ഒരേ ഒരാൾ എന്ന ഒരു കാലമുണ്ടായിുന്നു ദക്ഷിണേന്ത്യയിൽ. ആ ഗായകന് മറ്റാരുമല്ല, എസ്പി ബാലസുബ്രഹ്മണ്യം തന്നെ! 16 ഇന്ത്യന് ഭാഷകളിലായി 40,000 പാട്ടുകളാണ് എസ്പിബി പാടിയത്. ഏറ്റവും കൂടുതല് ഗാനം പാടിയതിന്റെ ഗിന്നസ് റെക്കോഡും അദ്ദേഹത്തിന് സ്വന്തമായുണ്ട്. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളില് പാടി ആറ് ദേശീയ അവാര്ഡുകള് കരസ്ഥമാക്കി. രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ചിരുന്നു. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര …
 

സംവിധാകയന്‍ ആരുമായിക്കൊള്ളട്ടെ, നായകന്‍ ആരുമാകട്ടെ, സംഗീതസംവിധായകന്‍ ആരുമാകട്ടെ ഗായകന്‍ ഒരേ ഒരാൾ എന്ന ഒരു കാലമുണ്ടായിുന്നു ദക്ഷിണേന്ത്യയിൽ. ആ ഗായകന്‍ മറ്റാരുമല്ല, എസ്‌പി ബാലസുബ്രഹ്മണ്യം തന്നെ!

16 ഇന്ത്യന്‍ ഭാഷകളിലായി 40,000 പാട്ടുകളാണ് എസ്‌പിബി പാടിയത്. ഏറ്റവും കൂടുതല്‍ ഗാനം പാടിയതിന്റെ ഗിന്നസ് റെക്കോഡും അദ്ദേഹത്തിന് സ്വന്തമായുണ്ട്. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളില്‍ പാടി ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കി. രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ചിരുന്നു. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആറുതവണ നേടി. നടൻ, സംഗീത സംവിധായകൻ, ഡബ്ബിങ് ആർട്ടിസ്‌റ്റ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.

രാജ്യത്തിന്റെ സിനിമാ സംഗീത്തിലെ സ്വരനിറവായിരുന്നു, സംഗീതം പഠിക്കാത്ത എസ്.പി. ബാലസുബ്രഹ്മണ്യം. ഏതാണ്ട് എല്ലാഭാഷകളിലും പാടിയിട്ടുള്ള എസ്.പി.ബി നാല്‍പ്പതിനായിരത്തിലേറെ പാട്ടുകളാണ് റെക്കോഡ് ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ സിനിമയെ ഇതുപോലെ പതിറ്റാണ്ടുകള്‍ കീഴടക്കിയ മറ്റൊരുഗായകനില്ല. ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിനുവേണ്ടി കെ.വി മഹാദേവന്‍ ചിട്ടപ്പെടുത്തിയ സ്വരങ്ങളിലൂടെ എസ്.പി.ബി ഇന്ത്യന്‍ സിനിമാ സംഗീതത്തിന് അനിഷേധ്യനാവുകയായിരുന്നു.

ആദ്യ ദേശീയ പുരസ്‌കാരം ശങ്കരാഭരണത്തിലൂടെ. 1980ല്‍. ഭാഷപ്രശ്‌നമല്ലാത്ത ഗായകന്‍ ആറുതവണകൂടി ദേശീയ പുരസ്‌കാരം നേടി. അതിലൊന്ന് തൊട്ടടുത്തവര്‍ഷം തന്നെ .ചിത്രം എക് ദുജെ കേലിയെ. ഇതിനൊക്കെ മുമ്പുതന്നെ സംഗീതാരാധകരുമായി ആ ബന്ധം ദൃഢമായിത്തുടങ്ങിയിരുന്നു. ദേശകാലഭാഷാ അതിരുകള്‍ മായച്ചുകളഞ്ഞ ബന്ധം.

ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ 1946 ല്‍ ജനിച്ച എസ്.പി. ബാലസുബ്രഹ്മണ്യം ബാല്യത്തിലെ ഹരികഥാകലാകാരനായി. സിനിമയിലും പാടിത്തുടങ്ങിയത് മാതൃഭാഷയായ തെലുങ്കില്‍. എന്‍ജിനീയറിങ് പഠനത്തിനായി ചെന്നൈയിലെത്തിയ അദ്ദേഹം തമിഴകത്തിന് സ്വന്തമാവുകയായിരുന്നു. അതിന് കാരണക്കാര്‍ മറ്റാരുമല്ല എസ്.ബി.യുടെ അകമ്പടിക്കാരായ സാക്ഷാല്‍ ഇളയരാജയും ഗംഗൈ അമരനും. അങ്ങനെ അറുപതുകളുടെ ഒടുവിലും എഴുപതുകളിലും വിന്ധ്യന് തെക്ക് അടക്കിവാഴാന്‍ തുടങ്ങിയ എസ്.പി.ബിക്ക് പക്ഷേ തമിഴ് പാട്ടിന് ആദ്യ ദേശീയപുരസ്‌കാരം നേടാന്‍ 1983 വരെ കാത്തിരിക്കേണ്ടിവന്നു. സാഗരസംഗമം തന്നെയായിരുന്നു അത്.

എം.ജി.ആര്‍, ശിവാജിഗണേശന്‍, ജെമിഗണേശന്‍, അങ്ങനെ തമിഴിലെ എല്ലാ നായകന്മാരുടെയും ശബ്ദമായി മാറിയ എസ്.പി.ബി പക്ഷേ കമല്‍ഹാസന് വേണ്ടി പാടുമ്പോൾ കൂടുതല്‍ മനോഹരമായി.

നല്ലൊരുഡബിങ് കലാകാരന്‍കൂടിയായ എസ്.പി.ബിയുടെ ശബ്ദത്തിലാണ് കമല്‍ഹാസനെ തെലുങ്കിലും കന്നടഡയിലുമൊക്കെ കണ്ടത്. രജനീകാന്ത്, ഭാഗ്യരാജ്, സല്‍മാന്‍ഖാന്‍, ഗിരീഷ് കര്‍ണാഡ് അങ്ങനെ പലര്‍ക്കും പലഭാഷയില്‍ എസ്.പി.ബി ശബ്ദം നല്‍കി. റിച്ചാഡ് ആറ്റന്‍ബറോയുടെ ഇതിഹാസ ചിത്രം ഗാന്ധിയുടെ തെലുങ്കു പതിപ്പില്‍ ബെന്‍കിങ്‌സിലിയുടെപോലും ശബ്ദമായി. മറ്റുനടന്മാര്‍ക്കുമാത്രമല്ല വെള്ളിത്തിരയില്‍ പലപ്പോഴും സ്വന്തം ശബ്ദമുമായിട്ടുണ്ട് എ.എസ്.പി.ബി.

അപാരമായ ശ്വസനക്ഷമതകൊണ്ടാകണം ഒരുദിവസം ഏറ്റവുംകൂടുതല്‍ പാട്ടുകള്‍ റെക്കോഡ് ചെയ്ത ഗായകനെന്ന റെക്കോഡ് ഈ ഗായകന് സ്വന്തമായത്. 1981 ല്‍ കന്നഡ സംവിധായകന്‍ ഉപേന്ദ്രക്കുവേണ്ടി 21 പാട്ടുകള്‍. പിന്നീടൊരിക്കല്‍ തമിഴില്‍ 19 പാട്ടും, ഹിന്ദിയില്‍ 16 പാട്ടും ഇതുപോലെ റെക്കോഡ് ചെയ്തു. എസ്. ജാനകിയുടെ ഭാവം കിട്ടാൻ ഒരേ പാട്ട് നേരം വെളുക്കുവോളം പാടി റെക്കോഡ് ചെയ്തു,

വിദ്യാസാഗറിന് വേണ്ടിയായിരുന്നു ഇത്. അന്നത്തെ സ്റ്റുഡിയോ വാടക പോലും എസ്.പി.ബി നൽകിയെന്നാണ് കഥ. തൊണ്ണൂറുകളിൽ തന്നെ ഹിന്ദിയിലെയും ഏറ്റവും തിരക്കേറിയ ഗായകനായി എസ്.പി.ബി. ഖാന്‍മാരില്‍ അന്ന് തിളങ്ങിനിന്ന സല്‍മാന്‍ഖാനെക്കാള്‍ ചെറുപ്പമുള്ള ശബ്ദമായി.

1946 ജൂൺ 4 ന് ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് ‘എസ്പിബി’ എന്നും ‘ബാലു’ എന്നും അറിയപ്പെട്ട ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യത്തിന്റെ ജനനം. ഹരികഥാ കലാകാരൻ എസ്.പി. സാംബമൂർത്തിയായിരുന്നു പിതാവ്. അമ്മ ശകുന്തള. മകനെ എൻജിനീയറാക്കണമെന്നായിരുന്നു പിതാവിന്റെ മോഹമെങ്കിലും ചെറുപ്പത്തിലേ സംഗീതത്തോട് അഭിനിവേശം തോന്നിയ ബാലു പാട്ടിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി പതിനാറു ഭാഷകളിലായി 40,000 ൽ അധികം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഇത്രയധികം ചലച്ചിത്രഗാനങ്ങൾ പാടിയ മറ്റൊരു ഗായകൻ ലോകത്തുണ്ടായിട്ടില്ല.

ഏറ്റവുമധികം പാട്ടുകൾ റെക്കോർഡ് ചെയ്‌തതിന്റെ ഗിന്നസ് റെക്കോർഡ് എസ്.പി.ബാലസുബ്രഹ്‌മണ്യത്തിന്റെ പേരിലാണ്. നാലു ഭാഷകളിലായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ആറു തവണ അദ്ദേഹത്തെ തേടിയെത്തി. 1979ൽ പുറത്തിറങ്ങിയ കെ. വിശ്വനാഥിന്റെ ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിലെ ഓംകാര നാദനു എന്ന ഗാനം എസ്പിബിയെ ആദ്യത്തെ ദേശീയ അവാർഡിന് അർഹനാക്കി. ഏക് ദുജേ കേലിയേ (ഹിന്ദി – 1981), സാഗര സംഗമം (തെലുങ്ക് – 1983), രുദ്രവീണ (തെലുങ്ക് – 1988), സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗാവയി (കന്നഡ – 1995), മിൻസാര കനവ് (തമിഴ് – 1996) എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും ദേശീയ അവാർഡ് ലഭിച്ചു.

2001 ൽ പത്മശ്രീയും 2011 ൽ പദ്‌മഭൂഷണും ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, കേരള സർക്കാരിന്റെ ഹരിവരാസനം പുരസ്കാരം, കർണാടക സർക്കാരിന്റെ കർണാടക രാജ്യോൽസവ അവാർഡ് എന്നിവ ലഭിച്ചു. പല സർവകലാശാലകളും ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളുടെ ചലച്ചിത്ര പുരസ്കാരങ്ങൾ പല തവണ നേടിയിട്ടുണ്ട്.