LogoLoginKerala

എസ്‌പിബിയുടെ ആരോഗ്യനില അതീവഗുരുതരം

തമിഴ് ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് സൂചനകൾ. എസ്പിബി ചികിത്സയിൽ കഴിയുന്ന ചെന്നൈ എംജിഎം ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. Also Read: വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞ 24 മണിക്കൂറായി അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്. ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ബാലസുബ്രഹ്മണ്യമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. Also Read: സിനിമ സ്വപ്നം കാണുന്നവർക്കായി കൊച്ചിയിൽ പുതിയ ഫിലിം സ്കൂൾ …
 

തമിഴ് ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് സൂചനകൾ. എസ്‌പിബി ചികിത്സയിൽ കഴിയുന്ന ചെന്നൈ എംജിഎം ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Also Read: വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറായി അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്. ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ബാലസുബ്രഹ്മണ്യമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

Also Read: സിനിമ സ്വപ്നം കാണുന്നവർക്കായി കൊച്ചിയിൽ പുതിയ ഫിലിം സ്‌കൂൾ ഒരുങ്ങുന്നു

വിവരം പുറത്തുവന്നയുടന്‍ നടന്‍ കമല്‍ഹാസന്‍ അടക്കമുളള പ്രമുഖര്‍ ക്രോംപേട്ടിലെ എം.ജി.എം ആശുപത്രിയിൽ ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യനില മോശമാണെന്നും മറ്റ് അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കമല്‍ഹാസന്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി.

Also Read: അച്ഛന്റെ ഓർമ്മദിനത്തിൽ ശ്രദ്ധേയമായി ഷമ്മിയുടെ കുറിപ്പ്