LogoLoginKerala

എസ്.പി.ബിയ്ക്ക് വിട ചൊല്ലി മലയാള സിനിമാലോകം

ഇതിഹാസ ഗായകൻ എസ്.പി ബി അന്തരിച്ചു. 74 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയില് കഴിയവെയാണ് അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ഇടയ്ക്ക് ആരോഗ്യ നില മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും വഷളായി. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി സിനിമാ ലോകവും ആരാധകരും പ്രാര്ത്ഥനയോടെ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. Also Read: എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു പ്രിയ ഗായകന് വിട ചൊല്ലി മലയാള സിനിമ ലോകത്തു നിന്നും നിരവധി താരങ്ങളാണ് രംഗത്തെത്തി. മോഹൻലാൽ, പ്രിത്വിരാജ് , …
 

ഇതിഹാസ ഗായകൻ എസ്.പി ബി അന്തരിച്ചു. 74 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ഇടയ്ക്ക് ആരോഗ്യ നില മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും വഷളായി. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി സിനിമാ ലോകവും ആരാധകരും പ്രാര്‍ത്ഥനയോടെ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

Also Read: എസ്‌പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

പ്രിയ ഗായകന് വിട ചൊല്ലി മലയാള സിനിമ ലോകത്തു നിന്നും നിരവധി താരങ്ങളാണ് രംഗത്തെത്തി. മോഹൻലാൽ, പ്രിത്വിരാജ് , ജയറാം, ബിജു മേനോന്‍, ഉണ്ണി മുകുന്ദന്‍, ടൊവിനോ തോമസ്, അപര്‍ണ ബാലമുരളി, സംഗീത സംവിധായകൻ രതീഷ് വേഗ തുടങ്ങിയ പ്രമുഖർ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Also Read: ഇതിഹാസ ഗായകന് വിട; എസ്‌പിബി പാടിയത് നാല്‍പ്പതിനായിരത്തിലേറെ പാട്ടുകള്‍!

ഇതിഹാസം വിട പറഞ്ഞു. അങ്ങ് ജീവിച്ച കാലഘട്ടത്തിൽ തന്നെ ജീവിക്കാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി കാണുന്നു. ദേഹം മാത്രമേ വിട്ടു പിരിയുന്നുള്ളു . അങ്ങയുടെ മരിക്കാത്ത ശബ്ദമാധുര്യയിലൂടെ അങ്ങ്‌ ജീവിക്കുന്നു, ഇനി വരുന്ന തലമുറകൾക്കും വേണ്ടി – ജയറാം ഫേസ്ബുക്കിൽ കുറിച്ചു.

16 ഭാഷകളിലായി 40000 ല്‍ പരം ഗാനങ്ങള്‍ പാടിയിട്ടുള്ള എസ്.പി.ബി ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഗായകന്മാരിലൊരാളാണ്. 2001 ല്‍ പത്മശ്രീ നല്‍കിയും 2011 ല്‍ പത്മഭൂഷന്‍ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചു. ആറ് തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.

https://www.facebook.com/ActorMohanlal/photos/a.562983553757345/3333298350059171

https://www.facebook.com/ratheesh.vega.5/photos/a.581175472008664/3104030676389785

https://www.facebook.com/PrithvirajSukumaran/posts/3313194418735599

https://www.facebook.com/JayaramActor/photos/a.309891912522016/1704434566401070/