LogoLoginKerala

ജോസ് കെ മാണിക്ക് തിരിച്ചടിയായി അണികളുടെ കൊഴിഞ്ഞുപോക്ക്

എൽഡിഎഫിൽ ഇടംപിടിക്കാനുള്ള നീക്കങ്ങള് പുരോഗമിക്കവെ ജോസ്.കെ. മാണി വിഭാഗത്തിന് വൻ തിരിച്ചടിയായി പാർട്ടി അംഗങ്ങളുടെയും നേതാക്കന്മാരുടെയും നിസ്സഹകരണം. കെ.എം.മാണിയുടെ വിശ്വസ്തനായ ജോസഫ് എം പുതുശേരി പത്തനംതിട്ട ജില്ലയിലെ ഒരുപറ്റം നേതാക്കളുമായാണ് ജോസഫ് പക്ഷത്തേക്ക് ചേക്കേറുന്നത്. Also Read: എൽഡിഎഫ് ജനങ്ങളിൽ നിന്നും ഒറ്റപ്പെടുന്നു; ജോസ് കെ മാണിയുടെ തീരുമാനം ആത്മഹത്യാപരം ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം ഉറപ്പാകുന്നതോടെ മുതിര്ന്ന നേതാക്കള് ഉള്പ്പെടെ കൂടുതല്പേര് പാർട്ടി വിടുമെന്നാണ് സൂചനകൾ. ജോസ് കെ മാണിയുടെ എൽഡിഎഫിലേക്കുള്ള നീക്കം സ്ഥിരീകരിച്ചാണ് …
 

എൽഡിഎഫിൽ ഇടംപിടിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കവെ ജോസ്.കെ. മാണി വിഭാഗത്തിന് വൻ തിരിച്ചടിയായി പാർട്ടി അംഗങ്ങളുടെയും നേതാക്കന്മാരുടെയും നിസ്സഹകരണം. കെ.എം.മാണിയുടെ വിശ്വസ്തനായ ജോസഫ് എം പുതുശേരി പത്തനംതിട്ട ജില്ലയിലെ ഒരുപറ്റം നേതാക്കളുമായാണ് ജോസഫ് പക്ഷത്തേക്ക് ചേക്കേറുന്നത്.

Also Read: എൽഡിഎഫ് ജനങ്ങളിൽ നിന്നും ഒറ്റപ്പെടുന്നു; ജോസ് കെ മാണിയുടെ തീരുമാനം ആത്മഹത്യാപരം

ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം ഉറപ്പാകുന്നതോടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ കൂടുതല്‍പേര്‍ പാർട്ടി വിടുമെന്നാണ് സൂചനകൾ. ജോസ് കെ മാണിയുടെ എൽഡിഎഫിലേക്കുള്ള നീക്കം സ്ഥിരീകരിച്ചാണ് ജോസഫ് എം പുതുശേരി പാര്‍ട്ടി വിടുന്നത്. ഇടതുപക്ഷത്തോടു കൂട്ടുകൂടാനുള്ള ജോസിന്‍റെ തീരുമാനം ആത്മഹത്യാപരമാണെന്ന് കഴിഞ്ഞ ദിവസം പുതുശ്ശേരി മുന്നറിയിപ്പ് നൽകിയിരുന്നു. തിരുവല്ല നഗരസഭയിലെ കൗൺസിലർമാരും 12 മണ്ഡലം കമ്മിറ്റികളിൽ ഏഴിടത്തേയും ഭാരവാഹികളും പുതുശേരിക്കൊപ്പം ജോസഫ് പക്ഷത്തെത്തിയിട്ടുണ്ട്.

Also Read: കേരള കോൺഗ്രസ്സിൽ വീണ്ടും പൊട്ടിത്തെറി; ജോസഫ് എം. പുതുശ്ശേരി പാർട്ടി വിട്ടു

അതേസമയം ജോസ് കെ മാണിയുമായി അകലാൻ പുതുശേരിയ പ്രേരിപ്പിച്ചത് സീറ്റ് മോഹമാണെന്ന് ജോസ് വിഭാഗം സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആരോപിച്ചു. ജോസിന്‍റെ നീക്കത്തില്‍ കൂടുതല്‍പേര്‍ അതൃപ്തരാണെന്നും വരും ദിവസങ്ങളിലും കൂടുതല്‍പേർ തങ്ങളുടെ പക്ഷത്തേക്ക് വരുമെന്നാണ് ജോസഫ് പക്ഷത്തിന്‍റെ വാദം.

Also Read: നൂലുകെട്ട് ദിനത്തിൽ കുഞ്ഞിനെ പിതാവ് പുഴയിലെറിഞ്ഞ് കൊന്നു

Also read: സിനിമ സ്വപ്നം കാണുന്നവർക്കായി കൊച്ചിയിൽ പുതിയ ഫിലിം സ്‌കൂൾ ഒരുങ്ങുന്നു